ബഡ്സ് സ്കൂൾ സ്മാർട്ട് ക്ലാസ്റൂം കണ്ണൂർ മേയർ ഉദ്ഘാടനം ചെയ്തു.



കണ്ണൂർ : കണ്ണൂർ കോർപ്പറേഷൻ കീഴിൽ പള്ളിയാം മൂലയിൽ പ്രവർത്തിക്കുന്ന ബഡ്സ് സ്കൂളിൽ ബഡ്സ് ദിനാചരണത്തിൻ്റെയും, പുതുതായി സജീകരിച്ച സ്മാർട്ട് ക്ലാസ്റൂമിൻ്റെയും ഉദ്ഘാടനം ബഹുമാനപ്പെട്ട കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ നിർവഹിച്ചു. ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ ക്ഷേമത്തിനായി കോർപ്പറേഷൻ വിവിധ പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ടെന്നും പലതും പുതുതായി ആസൂത്രണം ചെയ്തിട്ടുണ്ടെന്നും മേയർ പറഞ്ഞു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷമീമ ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ കൗൺസിലർമാരായ അനിത, ബീബി, സി. ഡി. എസ് ചെയർ പേഴ്സൺ ജ്യോതി ലക്ഷ്മി മെമ്പർ സെക്രട്ടറി അഫ്സില വി.പി എന്നിവർ പങ്കെടുത്തു.


• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments