കളിപ്പാട്ടം വാങ്ങാനായി ഭണ്ഡാരത്തിൽ സ്വരുപിച്ച തുക മുഴുവൻ സ്വാതന്ത്ര്യ ദിനത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി മുഹമ്മദ് സിദാൻ മാതൃകയായി. Kannur news




കണ്ണൂർ : കളിപ്പാട്ടം വാങ്ങാനായി ഭണ്ഡാരത്തിൽ സ്വരുപിച്ച തുക മുഴുവൻ സ്വാതന്ത്ര്യ ദിനത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി മുഹമ്മദ് സിദാൻ മാതൃകയായി. കാലങ്ങളായി തനിക്ക് കിട്ടിയ നാണയത്തുട്ടുകളാണ് എണ്ണി തിട്ടപ്പെടുത്താതെ ദണ്ഡാരമടക്കം കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിലിന് കൈമാറിയത്. സിറ്റി ദീനുൽ ഇസ്ലാം സഭ ഇംഗ്ലീഷ് മീഡിയം  യുകെജി വിദ്യാർത്ഥിയാണ് മുഹമ്മദ് സിദാൻ. കോർപ്പറേഷൻ ആയിക്കര ഡിവിഷനിൽ താമസിക്കുന്ന താഹിർ ഹംസ - ഫാത്തിമത്തുൽ ഹന എന്നവരുടെ മകനാണ്. വയനാട് ദുരന്തത്തിൽ പെട്ടവർക്ക് സഹായംനൽകാൻ ഈ കുഞ്ഞ് മനസ് കാണിച്ച താൽപര്യത്തെയും അഭിനന്ദിക്കുന്നതായി മേയർ പറഞ്ഞു.


• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments