സ്നേഹം മാത്രം തന്ന പൊന്നുസേ .. : എന്റെ മുന്നിൽ കുഞ്ഞുങ്ങളെ ഒരുക്കുന്നപോലെ ഒരുങ്ങാൻ ഇരുന്നു തന്നതും .. എന്റെ മുടി കോതി പിന്നി തന്നതും, ഒരുമിച്ചുറങ്ങിയതും എല്ലാം മായാത്ത ഓർമകൾ: കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ചു നടി നവ്യ നായർ.



നടി കവിയൂർ പൊന്നമ്മയെ അവസാനമായി കാണാൻ കഴിയാത്തതിൽ വിഷമമുണ്ടെന്ന് നവ്യ നായർ. കവിയൂർ പൊന്നമ്മയുടെ വിയോഗ വാർത്തയിൽ പ്രതികരിക്കുകയായിരുന്നു നടി. ഇക്കാര്യത്തിൽ ക്ഷമാപണം നടത്തുന്നതായും നവ്യാനായർ പറഞ്ഞു. തന്നെ അത്രയധികം സ്നേഹിച്ച ആളാണെന്നും നവ്യ പ്രതികരിച്ചു

നവ്യാ നായരുടെ അനുശോചനം പൂർണമായും : 


വലിയ മാപ്പ് ചൊദിക്കട്ടെ പൊന്നുസേ .. 

അവസാന സമയത്ത് ഒന്ന് വന്നു കാണാൻ സാധിച്ചില്ല എനിക്ക് .. എന്തു തിരക്കിന്റെ പേരിലായാലും അത് ന്യായീകരിക്കാൻ കഴിയുന്നതല്ല .. ഇപ്പോൾ പിരിയുമ്പോഴും നാട്ടിൽ ഞാൻ ഇല്ലാ … 

എനിക്ക് പക്ഷേ ഞാൻ ഇക്കിളി ആക്കുമ്പോ കുഞ്ഞിനെ പോലെ കുലിങ്ങി ചിരിക്കുന്ന ആ മുഖം തന്നെ മതി ഓർമയിൽ സൂക്ഷിക്കാൻ .. 

എന്റെ മുന്നിൽ കുഞ്ഞുങ്ങളെ ഒരുക്കുന്നപോലെ ഒരുങ്ങാൻ ഇരുന്നു തന്നതും .. എന്റെ മുടി കോതി പിന്നി തന്നതും, ഒരുമിച്ചുറങ്ങിയതും എല്ലാം മായാത്ത ഓർമകൾ .. 

സ്നേഹം മാത്രം തന്ന പൊന്നുസേ .. 
കുറ്റബോധം ഏറെ ഉണ്ട് , മാപ്പാക്കണം .. 
എന്തോ വെട്ടിപ്പിടിക്കാനുള്ള ഓട്ടത്തിൽ ചിലതൊക്കെ തീർത്താൽ തീരാത്ത വേദനയായല്ലോ ! 

Will miss you forever 😔😔😔


• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments