കണ്ണൂർ ദസറ : കാണാം ദസറ, കാക്കാം ഭൂമിയെ; വൃക്ഷത്തൈ നടീൽ നടന്നു.



കണ്ണൂർ : കണ്ണൂർ ദസറയുടെ അനുബന്ധ പരിപാടിയായി ചേലോറ നെഹ്റു പാർക്കിൽ വൃക്ഷത്തൈ നടൽ മേയർ മുസ്‌ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ അഡ്വ.പി. ഇന്ദിര അധ്യക്ഷത വഹിച്ചു. കണ്ണൂർ ദസ്റയുടെ ഈ വർഷത്തെ ആശയം കാണാം ദസറ, കാക്കാം ഭൂമിയെ എന്നതിന്റെ പ്രചരണാർത്ഥം കണ്ണൂർ കോർപ്പറേഷനിലെ 55 കൗൺസിലർ മാരും ഓരോ വൃക്ഷത്തൈ നട്ടുപിടിപ്പിച്ചു. കൗൺസിലർമാരുടെ പരിചരണത്തിൽ ഒരു വർഷം തികയുമ്പോൾ പുരോഗതി വിലയിരുതുന്നതാണ്. ചടങ്ങിൽ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻമാരായ വി.കെ.ശ്രീലത, സിയാദ് തങ്ങൾ, ഷാഹിന മൊയ്തീൻ , സുരേഷ്ബാബു എളയാവൂർ, മുൻ മേയർ അഡ്വ.ടി.ഒ.മോഹനൻ, എൻ . കെ.പി. അബ്ദുൽ റസാഖ്. എൻ.ഉഷ, ടി.രവീന്ദ്രൻ, പി.വി.ജയസൂര്യൻ , വി.കെ ഷൈജു, കെ.സി.രാജൻ, വി.സി.നാരായണൻ സംബന്ധിച്ചു.


• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam