നബിദിനം ആഘോഷിച്ചു.



കണ്ണൂർ : നബിദിനം ആഘോഷിച്ചു. പുറത്തീൽ മിർഖാത്തുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റി നടത്തിയ നബിദിനാഘോഷ പരിപാടിക്ക് പുറത്തീൽ മഹല്ല് പ്രസിഡണ്ട് കെ.പി ത്വാഹിർ പതാക ഉയർത്തി കൊണ്ട് തുടക്കം കുറിച്ചു. തുടർന്ന് നടന്ന നബി ദിനആഘോഷ യാത്രക്ക് കെ.പി ത്വാഹിർ മഹല്ല് ജനറൽ സെക്രട്ടറി നസീർ പുറത്തീൽ, പുറത്തീൽ ജുമാ മസ്ജിദ് ഖത്തീബ് അബ്ദുൽ ഖാദർ സഖാഫി, ദഅവാ ദറസ് മുദരിസുമാരായ റഷീദ് ബുഖാരി, മുഹമ്മദ് മുബാറഖ് ബുഖാരി, സദർ മുഅല്ലിം അബ്ദുൽ ഹസീബ് അൽ ഫാളിലി, ട്രഷറർ കെ.എം നൂറുദ്ധീൻ ഹാജി, വൈസ് പ്രസിഡണ്ട് മാരായ എൽ. കെ അബ്ദുൽ ഖാദർ ഹാജി, ഇബ്രാഹിം മദനി, സെക്രട്ടറിമാരായ ഇംത്യാസ് പുറത്തീൽ, വി വി അഹമ്മദ് ഹാജി, പുറത്തീൽ ന്യൂ മാപ്പിള യുപി സ്കൂൾ മാനേജർ മുഹമ്മദ് കുഞ്ഞി ഹാജി, കറസ്പോണ്ട്മാരായ പി. മുഹമ്മദ്, പിടി കമാൽ, കമ്മിറ്റി മെമ്പർമാരായ കെ. ടി റജാസ്, സികെ അബ്ദുസമീഹ്, ബഷീർ അഹ്സനി, പി. മുഹമ്മദ്‌ അലി തുടങ്ങിയവർ നേതൃത്വം നൽകി.



• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments