നബിദിനാഘോഷങ്ങൾ മാനവികതയുടെ സന്ദേശം ഉദ്ഘോഷിക്കുന്നു : പി സന്തോഷ് കുമാർ എം.പി.



കണ്ണൂർ സിറ്റി: പുണ്യ പ്രവാചകർ മുഹമ്മദ്‌ നബിയുടെ ജീവിത സന്ദേശങ്ങൾ സർഗാത്മക രീതിയിൽ പുതുതലമുറക്കിടയിൽ പ്രചരിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന നബിദിനാഘോഷങ്ങൾ ഏറെ പ്രോത്സാഹനം അർഹിക്കുന്നുവെന്നും വൈവിദ്യമാർന്ന ആഘോഷങ്ങൾ മാനവികതയുടെ സന്ദേഷങ്ങൾ ഉദ്ഘോഷിക്കുന്നുവെന്നും പി സന്തോഷ് കുമാർ എം പി അഭിപ്രായപ്പെട്ടു. കണ്ണൂർ സിറ്റി പ്രവാസി കൂട്ടായ്മ സിറ്റിയിലെ മൗല മഖാം പരിസരത്ത് സംഘടിപ്പിച്ച നബിദിന മധുര പലഹാര വിതരണം ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാണക്കാട് ദിൽദാർ ശിഹാബ് തങ്ങൾ, മുസ്‌ലിം യൂത്ത് ലീഗ് നേതാവ് അൽത്താഫ് മാങ്ങാടൻ, 
കണ്ണൂർ സിറ്റി പ്രവാസി കൂട്ടായ്മ ജനറൽ സെക്രട്ടറി റുഷ്‌ദി ബിൻ റഷീദ്, നൗഷാദ് തമ്പുരാൻക്കണ്ടി, കുബീബ് സി കെ,
സി എച്ച് അഷ്റഫ്, സിദ്ദീക്ക് കുരിക്കളകത്ത്, ഫർഹാൻ മൂവക്കാട്ട്, സലാം സംഗമം, നൗഷാദ് മാൽമി തുടങ്ങിയവർ സംസാരിച്ചു.




• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments