പോരാട്ടത്തിന്റെ വിജയം അഡ്വ. മാർട്ടിൻ ജോർജ്: ജനരോഷത്തിനു മുന്നിൽ പിടിച്ചു നിൽക്കാൻ ആകാതെയാണ് ദിവ്യയ്ക്ക് രാജിവെക്കേണ്ടി വന്നതെന്നും ഡിസിസി പ്രസിഡൻ്റ്.




കണ്ണൂർ : കോൺഗ്രസും യുഡിഎഫും നടത്തിയ പോരാട്ടത്തിന്റെ വിജയമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തുനിന്നുള്ള പി.പി. ദിവ്യയുടെ പടിയിറക്കമെന്ന് ഡിസിസി പ്രസിഡൻ്റ് അഡ്വ മാർട്ടിൻ ജോർജ് പറഞ്ഞു. ജനരോഷത്തിനു മുന്നിൽ പിടിച്ചു നിൽക്കാൻ ആകാതെയാണ് ദിവ്യയ്ക്ക് രാജിവെക്കേണ്ടി വന്നത്. സംസ്ഥാനത്തെങ്ങും രോഷം കത്തിപ്പടരുന്ന സാഹചര്യത്തിൽ ദിവ്യയിൽ നിന്ന് രാജി ചോദിച്ചു വാങ്ങാൻ സി പി എം നേതൃത്വം നിർബന്ധിതരാവുകയായിരുന്നു. എന്നാൽ രാജിക്കത്തിലും പശ്ചാത്താപത്തിന്റെ കണിക പോലും ദിവ്യയ്ക്ക് ഇല്ലെന്നാണ് വ്യക്തമാകുന്നത് എഡിഎമ്മിനെതിരായ അഴിമതി ആരോപണം രാജിക്കത്തിലും ആവർത്തിക്കുന്ന ദിവ്യയുടെ നിലപാട് അങ്ങേയറ്റത്തെ മ്ലേഛതയാണെന്നും മാർട്ടിൻ ജോർജ് പറഞ്ഞു.


• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam