'ദീ സലം' ഫെസ്റ്റ് ആരംഭിച്ചു.



കണ്ണൂർ : പുറത്തീൽ മിർഖാത്തുൽ ഇസ്‌ലാം ജമാഅത്ത് കമ്മിറ്റിയുടെ കീഴിലുള്ള ഗൗസിയ്യ ദഅവാ ദർസ് വിദ്യാർഥികളുടെ ആർട്ട് ഫെസ്റ്റ് ദീ സലം സയ്യിദ് സഫ്‌വാൻ തങ്ങൾ ഏഴിമല ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡൻ്റ് കെ പി താഹിർ അധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ കെ ടി ബാബുരാജ് മുഖ്യാതിഥി ആയി. കോർപ്പറേഷൻ കൗൺസിലർ കെ പി അബ്ദുൽ റസാഖ്, മഹല്ല് ജനറൽ സെക്രട്ടറി നസീർ പുറത്തീൽ, ട്രഷറർ നൂറുദ്ദീൻ ഹാജി, ഭാരവാഹികളായ വി അഹമ്മദ് ഹാജി, മുഹമ്മദ് കുഞ്ഞി ഹാജി, ഇബ്രാഹിം മദനി, ടി വി മുസ്തഫ, കെ ടി റജാസ് എന്നിവർ പങ്കെടുത്തു. ദർസ് മുദരിസ് റഷീദുദ്ധീൻ ബുഖാരി വിഷയാവതരണം നടത്തി. ദർസ് മുദരിസ് മുബാറഖ് ബുഖാരി സ്വാഗതവും ശുഹൈബ് അഹ്സനി നന്ദിയും പറഞ്ഞു. സമാപന സമ്മേളനം ഞായറാഴ്ച കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്യും.


• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments