കണ്ണൂർ : കേരളത്തിലെ മുഴുവൻ ജനങ്ങളെയും ഡിജിറ്റൽ സാക്ഷരർ ആക്കുക എന്നുള്ള ലക്ഷ്യത്തോടുകൂടിയുള്ള കേരള സർക്കാരിൻറെ പദ്ധതിയാണ് ഡിജി കേരളം .കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ തല ഡിജി കേരളം സർവ്വേയുടെ ഭാഗമായി കണ്ടെത്തിയിട്ടുള്ള പഠിതാക്കൾക്കുള്ള പരിശീലന പരിപാടികൾ വിവിധ ഡിവിഷനുകളിൽ നടന്നു വരികയാണ്. മേൽ ഡിജിറ്റൽ സാക്ഷരതാ പരിശീലന പരിപാടികളിൽ പങ്കെടുക്കാൻ സാധിക്കാത്ത സർവ്വേയുടെ ഭാഗമായി കണ്ടെത്തിയിട്ടുള്ള മുഴുവൻ പഠിതാക്കൾക്കും ഇനിയും പരിശീലനത്തിൽ പങ്കെടുക്കണമെന്ന് ആഗ്രഹിക്കുന്നവർക്കും വേണ്ടി ഒരു മെഗാ പരിശീലന പരിപാടി കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ വച്ച് ശനിയാഴ്ച രാവിലെ 10.30 മണിക്ക് കണ്ണൂർ കോർപ്പറേഷൻ സംഘടിപ്പിക്കുന്നു. പ്രസ്തുത പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ തങ്ങളുടെ വാർഡ് കൗൺസിലറുമായോ 9048146400, 9746916951 എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് കണ്ണൂർ കോർപ്പറേഷൻ മേയർ അറിയിച്ചു.

Comments