പാനൂർ ടൗണിനടുത്ത് നടത്തിയ പരിശോധനയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന 19.30 ഗ്രാം ബ്രൗൺ ഷുഗർ പിടികൂടി.



കണ്ണൂർ : പാനൂർ ടൗണിനടുത്ത് നടത്തിയ പരിശോധനയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന 19.30 ഗ്രാം ബ്രൗൺ ഷുഗർ പിടികൂടി. കൂത്തുപറമ്പ് എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ജിജിൽ കുമാർ.എം ന്റെ നേതൃത്വത്തിൽ പാനൂർ ടൗണിനടുത്ത് നടത്തിയ പരിശോധനയിലാണ് വിൽപ്പനയ്ക്കായി കൊണ്ടുവന്ന 19.30 ഗ്രാം ബ്രൗൺ ഷുഗർ പിടികൂടിയത്. പാനൂർ സ്വദേശിയായ നജീബ്.എം (54) എന്നയാളെ അറസ്റ്റ് ചെയ്തു. കോഴിക്കോട്, മലപ്പുറം ജില്ലകളിലും കണ്ണൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിലും വിൽപ്പനയ്ക്കായാണ് ഇയാൾ മുംബൈയിൽ നിന്നും ബ്രൗൺ ഷുഗർ എത്തിച്ചത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) ഷാജി.പി.സി, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ രോഷിത്ത്.പി, ഷാജി അളോക്കൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ജലീഷ്.പി, പ്രനിൽ കുമാർ.കെ.എ, ശജേഷ്.സി.കെ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ബീന.എം എന്നിവരും കേസെടുത്ത സംഘത്തിലുണ്ടായിരുന്നു.


• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments