വയോധികയുടെ സ്വർണ്ണവള മോഷ്ടിച്ച കേസിൽ രണ്ടുപേർ പിടിയിൽ.




പന്നിയങ്കര: മീഞ്ചന്ത വട്ടക്കിണർ ഒ.ബി റോഡിൽ താമസിക്കുന്ന വയോധികയുടെ സ്വർണ്ണവള മോഷ്ടിച്ച കേസിൽ രണ്ടുപേർ പിടിയിൽ. അരക്കിണർ മനലൊടി വയൽ അമീഷ് അലി (19), നോർത്ത് ബേപ്പൂർ കയറ്റിച്ചിറ പറമ്പ് ബി.വി നിവാസിൽ അബൂബക്കർ സിദ്ദീഖ് (20) എന്നിവരാണ് പന്നിയങ്കര പോലീസിന്റെ പിടിയിലായത്. പ്രത്യക്ഷത്തിൽ തെളിവുകളൊന്നും ഇല്ലാതിരുന്ന കേസിൽ പന്നിയങ്കര ഇൻസ്പെക്ടർ രാംജിത് പി.ജി. സബ് ഇൻസ്‌പെക്ടർ ബിജു. എം.,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വിജേഷ് കെ.സി. ഷിനിൽ ജിത്ത്, ജയന്തി, ബിനോയ് വിശ്വം, അനൂജ് സിവിൽ പോലീസ് ഓഫീസർ ദിലീപ് ടി.പി. എന്നിവർ അടങ്ങിയ സംഘമാണ് തന്ത്രപരമായ നീക്കങ്ങളിലൂടെ പ്രതികളെ വലയിലാക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.



• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments