കാപ്പ ഉത്തരവ് ലംഘിച്ച പ്രതിയെ അറസ്റ്റ് ചെയ്തു.



തൃശൂർ : കൈപ്പമംഗലം പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ട കൂരിക്കുഴി സ്വദേശി തിണ്ടിക്കല്‍ വീട്ടില്‍ ഹസീബിനെയാണ് (27) അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ ഹസീബിനെ ഒരു വര്‍ഷത്തേക്ക് തൃശൂര്‍ ജില്ലയില്‍ നിന്നും നാടു കടത്തിയിരുന്നു. ഉത്തരവ് ലംഘിച്ച പ്രതി മതിലകം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിരുന്നു. കൈപ്പമംഗലം പോലീസ് ഇന്‍സ്പെക്ടര്‍ ഷാജഹാന്‍, മതിലകം പോലീസ് ഇന്‍സ്പെക്ടര്‍ ഷാജി എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്


• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments