കണ്ണൂർ കരിവെള്ളൂരില്‍ വനിതാ പൊലീസുകാരിയെ കൊലപ്പെടുത്തിയ കേസിൽ ഭര്‍ത്താവ് പിടിയില്‍.



കണ്ണൂര്‍: കണ്ണൂർ കരിവെള്ളൂരില്‍ വനിതാ പൊലീസുകാരിയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് പിടിയില്‍. ചന്തേര പൊലീസ് സ്റ്റേഷനിലെ സിപിഒ ദിവ്യശ്രീയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് രാജേഷ് ആണ് പിടിയിലായത്. ദിവ്യശ്രീയെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ നേരെ പോയത് പുതിയതെരുവിലെ ബാറിലേക്കാണ്. വിവരമറിഞ്ഞെത്തിയ വളപട്ടണം പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. കരിവെള്ളൂരില്‍ ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. ദിവ്യശ്രീയുമായി രാജേഷ് ഏറെ നാളായി അകന്നുകഴിയുകയായിരുന്നു. വൈകിട്ട് ദിവ്യശ്രീയുടെ വീട്ടിലെത്തിയ രാജേഷ് വെട്ടിവീഴ്ത്തുകയായിരുന്നു. ആക്രമണം തടയുന്നതിനിടെ ദിവ്യശ്രീയുടെ പിതാവ് വാസുവിനും പരിക്കേറ്റു. ഇദ്ദേഹം നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. നിലവില്‍ വളപട്ടണം പൊലീസ് സ്റ്റേഷനിലാണ് പ്രതി രാജേഷ്. വൈദ്യപരിശോധനയ്ക്ക് ശേഷം ഇയാളെ പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിക്കും.



• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പ്രമുഖ പണ്ഡിതൻ പുറത്തീൽ പി. എം. അബ്ദുൽ ഖാദർ മുസ്ല്യാർ നിര്യാതനായി.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.