വ്യാജ സ്വർണം പണയം വെച്ച് പണം തട്ടാൻ ശ്രമം പ്രതി പിടിയിൽ.
കുമ്പള : വ്യാജ സ്വർണം പണയം വെച്ച് പണം തട്ടിയെടുക്കാൻ ശ്രമിച്ച മണ്ടേകാപ്പ് സ്വദേശി മുഹമ്മദ് അൻസാർ (23) ആണ് കുമ്പള പോലീസിന്റെ പിടിയിലായത് . 100 കിലോ കഞ്ചാവ് , 5 കിലോ ഹാഷിഷ് ഓയിൽ കടത്തിയതിന് ഹൈദ്രബാദ് പോലീസ് കേസ് , തിരുവനന്തപുരത്ത് മൊബൈൽ ഫോൺ മോഷണത്തിനും , ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ചക്കരക്കൽ പോലീസ് സ്റ്റേഷനിലും , മദ്യപിച്ച പ്രശ്നമുണ്ടാക്കിയതിന് കാസർകോട് പോലീസ് സ്റ്റേഷനലുമായി നിരവധി കേസുകളിൽ പ്രതിയാണ് പിടിയിലായ അൻസാർ .കുമ്പള ഇൻസ്‌പെക്ടർ വിനോദ് കുമാർ കെ പി , സബ് ഇൻസ്‌പെക്ടർ വിജയൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത് .പിടിയിലായ പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി.
•
'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments