കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ സന്ദർശനത്തോടനുബന്ധിച്ച് ശനിയാഴ്ച വൈകുന്നേരം 4 മണി മുതൽ 7 മണിവരെ പോലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.




കണ്ണൂർ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ സന്ദർശനത്തോടനുബന്ധിച്ച് ശനിയാഴ്ച വൈകുന്നേരം 4 മണി മുതൽ 7 മണിവരെ പോലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. എയർപോർട്ട് റോഡ്, മട്ടന്നൂർ, ചാലോട്, കൊളോളം, വടുവൻകുളം, മയ്യിൽ, നണിച്ചേരി കടവ് ഭാഗത്താണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. കണ്ണൂരിൽ നിന്നും എയർപോർട്ട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ
മേലെ ചൊവ്വ, താഴെ ചൊവ്വ, ചക്കരക്കൽ, അഞ്ചരക്കണ്ടി വഴി മട്ടന്നൂരിലേക്ക് പോവേണ്ടതാണ്. 
തളിപ്പറമ്പിൽ നിന്നും എയർ പോർട്ട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ
തളിപ്പറമ്പ്, ചിറവക്ക്, ധർമ്മശാല വഴി കണ്ണൂരിലേക്ക് പോവേണ്ടതാണെന്നും പോലീസ് അറിയിച്ചു.



• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments