ബ്ലഡ്‌ ഡോണഴ്‌സ് യൂത്ത് കൂട്ടായ്മയുടെ സംസ്ഥാനതല ഓഫീസ് ഉദ്‌ഘാടനവും രക്‌തദാന ക്യാമ്പും നടത്തി.


കണ്ണൂർ: ബ്ലഡ്‌ ഡോണഴ്‌സ് യൂത്ത് കൂട്ടായ്മയുടെ സംസ്ഥാനതല ഓഫീസ് ഉദ്‌ഘാടനവും രക്‌തദാന ക്യാമ്പും നടത്തി. കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ അഡ്വക്കേറ്റ് പി ഇന്ദിര ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ സംസ്ഥാന പ്രസിഡണ്ട് സിനി ജോസഫ് അധ്യക്ഷത വഹിച്ചു. മുൻ കണ്ണൂർ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ റോഷ്നി ഖാലിദ്, കണ്ണൂർ കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷമീമ ടീച്ചർ, താണ ഡിവിഷൻ കൗൺസിലർ ഷബീന ടീച്ചർ, സ്നേഹ സല്ലാപം ചാരിറ്റബ്ൾ ട്രസ്റ്റ് ജനറൽ കൺവീനറും ഓർമ്മത്തോപ്പ് ജോ. സിക്രട്ടറിയുമായ അബ്ദുൽ ഖല്ലാക്ക്, സിറ്റി ചികിത്സാ സഹായ കമ്മിറ്റി ചെയർമാനും ലഹരി വിരുദ്ധ ജനകീയ കൂട്ടായ്മ കൺവീനറുമായ നിസാമുദ്ദീൻ, എം സി സി ബ്ലഡ് സെന്റർ അസിസ്റ്റന്റ് പ്രൊഫസർ അഞ്ചു കുറുപ്പ്, ആർ ഐ ബി കെ കണ്ണൂർ ജില്ലാ സെക്രട്ടറി വിശാൽ, ബി ഡി കെ ജില്ലാ വൈസ് പ്രസിഡണ്ട് സമീറ അഷ്റഫ്, പി ബി ഡി എ ജില്ലാ കോഡിനേറ്റർ ലത്തീഫ് കൂത്തുപറമ്പ്, ടീം കണ്ണൂർ സോൾജിയസ് പ്രതിനിധി അനീഷ് മഠത്തിൽ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് മുസമ്മിൽ സ്വാഗതവും സെക്രട്ടറി രേഷ്മ രാജേഷ് നന്ദിയും പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് ആനയിടുക്ക് ഗവ. എൽപി സ്കൂൾ ഹാളിൽ രക്തദാന കേമ്പും സംഘടിപ്പിച്ചു. ഷബീർ കുഞ്ഞിപ്പള്ളി, മനാസ്, ഇസ്മായിൽ, സമദ്, അബുഷാം, റസ്ലത്ത്, മൻസൂർ, റഷീദ്, തൻസീർ, ജോഷി, ഉമ്മർ തുടങ്ങിയവർ നേതൃത്വം നൽകി. കെ എം ആശിഖ്, ഫഹീം, ധനേഷ്, ചന്ദ്രൻ, നസീറ, ശഹീറ തുടങ്ങിയവർ രക്തദാന കേമ്പ് നിയന്ത്രിച്ചു.

ന്യൂസ് ഓഫ് കേരളം, വാർത്ത പോസ്റ്റ് തിയതി : 25/ആഗസ്റ്റ്‌/2025

അബൂബക്കർ പുറത്തീൽ, കണ്ണൂർ ഡെസ്ക്.

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പ്രമുഖ പണ്ഡിതൻ പുറത്തീൽ പി. എം. അബ്ദുൽ ഖാദർ മുസ്ല്യാർ നിര്യാതനായി.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.