പുല്ലുപ്പി ഹിന്ദു എൽപി സ്കൂൾ റിട്ടേർഡ് പ്രധാന അധ്യാപിക കെ എൻ പുഷ്പ ലത ടീച്ചർ നിര്യാതയായി. Newsofkeralam
കണ്ണാടിപ്പറമ്പ് (കണ്ണൂർ): ടാക്കീസ് റോഡിലെ പരേതനായ സി.കരുണാകരൻ നമ്പ്യാരുടെ (വിമുക്തഭടൻ) ഭാര്യ പുല്ലുപ്പി ഹിന്ദു എൽപി സ്കൂൾ റിട്ടേർഡ് പ്രധാന അധ്യാപിക കെ എൻ പുഷ്പ ലത ടീച്ചർ (73) നിര്യാതയായി. കെ പി പി എച്ച് എ സംസ്ഥാന വനിത ഫോറം കൺവീനർ, എൻഎസ്എസ് കണ്ണാടിപ്പറമ്പ് കരയോഗം വനിതാ പ്രസിഡന്റ്, കേരള സ്റ്റേറ്റ് സർവീസ് എക്സ് സർവീസ്സ് ലീഗ് ചേലേരി യൂണിറ്റ് മഹിളാ വിംഗ് മുൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. മക്കൾ : കെ എൻ സഞ്ജയ് (സ്പെഷ്യൽ ബ്രാഞ്ച് എടക്കാട് പോലീസ് സ്റ്റേഷൻ), കെ എൻ രാജു (കോർജാൻ യു.പി സ്കൂൾ), കെ എൻ ശ്രീമോൾ (ദുബൈ). മരുമക്കൾ : ബിജു ഒ വി (ദുബൈ, മാനേജർ കാരയാപ്പ് എഎൽപി സ്കൂൾ), രഹന കെ (തിലാനൂർ യുപി സ്കൂൾ), ധന്യ സി പി (മാങ്ങാട് ഈസ്റ്റ് എൽപി സ്കൂൾ). സഹോദരങ്ങൾ: രമാവതി കെ എൻ, ഭവാനി കെ എൻ, പരേതനായ മോഹൻദാസ് കെ എൻ, കെ എൻ പങ്കജവല്ലി, കെ എൻ കോമളവല്ലി, കെ എൻ രമേഷ് ബാബു സംസ്ക്കാരം: വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് കണ്ണാടിപറമ്പ പുല്ലുപ്പിയിൽ. കെ എൻ പുഷ്പ ലത ടീച്ചറുടെ നിര്യാണത്തിൽ ന്യൂസ് ഓഫ് കേരളം വാർത്ത അനുശോചിച്ചു.

Comments