മഠത്തിൽ ഖലീൽ നിര്യാതനായി.
കണ്ണൂർ: കാഞ്ഞിരോട് - ചക്കരക്കൽ റോഡിൽ ഹിറ ബസ് സ്റ്റോപ്പിന് സമീപം റിമാസ് ഹൗസിൽ താമസിക്കുന്ന മഠത്തിൽ ഖലീൽ (56) നിര്യാതനായി. വാരം ചതുരകിണർ സ്വദേശിയാണ്. ദീർഘകാലം ഒമാനിൽ പ്രവാസിയായിരുന്നു. പിതാവ് പരേതനായ കെ വി അബൂബക്കർ, മാതാവ് : മഠത്തിൽ സുഹറ. ഭാര്യ : പാറക്കൽ വണ്ണത്താൻക്കണ്ടി റാസിമ (കാഞ്ഞിരോട്). മക്കൾ : വാസിൽ ഖലീൽ (ദുബായ്), ആയിഷ റിമ( വിദ്യാർഥിനി പയ്യന്നൂർ എൻജിനീയറിങ് കോളേജ്). സഹോദരങ്ങൾ: നജീബ് (വാരം), നജ്മ (കണ്ണാടിപ്പറമ്പ്), നസ്രിയ (കക്കാട് കുഞ്ഞിപ്പള്ളി). ഖബറടക്കം ബുധനാഴ്ച രാവിലെ 10. 30 ന് കാഞ്ഞിരോട് പഴയ പള്ളി കബർസ്ഥാനിൽ.

Comments