അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം: അധ്യാപക നിയമനം. Newsofkeralam
അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം
കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ എമര്‍ജന്‍സി മെഡിസിന്‍, ജനറല്‍ മെഡിസിന്‍ വകുപ്പുകളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ / സീനിയര്‍ റസിഡന്റ് തസ്തികയിലേക്കുള്ള അഭിമുഖം സെപ്റ്റംബര്‍ 15 ന് രാവിലെ 11 മണിക്ക് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ നടക്കും. എം.ബി.ബി.എസിനൊപ്പം അതാത് വിഷയത്തില്‍ മെഡിക്കല്‍ പി.ജിയും ടി.സി.എം.സി / കെ.എസ്.എം.സി രജിസ്ട്രേഷനുമുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം എത്തണം. നിയമനം കരാര്‍ അടിസ്ഥാനത്തിലായിരിക്കും. വെബ്സൈറ്റ്: gmckannur.edu.in
അധ്യാപക നിയമനം.
നെരുവമ്പ്രം ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വി എച്ച് എസ് സി വിഭാഗത്തില്‍ ഓട്ടോ മൊബൈല്‍ (ഫോര്‍ വീലര്‍ സര്‍വീസ് ടെക്നീഷ്യന്‍) വിഷയത്തില്‍ താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നു. ഓട്ടോ മൊബൈല്‍ /മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദമുള്ളവര്‍ സെപ്റ്റംബര്‍ 15 ന് രാവിലെ 11 മണിക്ക് അഭിമുഖത്തിന് എത്തണം. ഫോണ്‍: 9496474906
അധ്യാപക നിയമനം
കതിരൂര്‍ ജി വി എച്ച് എസ് സ്‌കൂളിലെ വി എച്ച് എസ് സി വിഭാഗത്തില്‍ ഒഴിവുള്ള നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ കെമിസ്ട്രി തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ പി ജി, ബി.എഡ്, സെറ്റ് യോഗ്യതയുള്ളവര്‍ സെപ്റ്റംബര്‍ 15 ന് രാവിലെ 11 മണിക്ക് അഭിമുഖത്തിന് സ്‌കൂളില്‍ എത്തണം. ഫോണ്‍: 7510153050, 9947085920

Comments