വളപട്ടണം ഗ്രാമപഞ്ചായത്ത് ജീവനക്കാർക്ക് ശമ്പളം ലഭ്യമാക്കണം: എൻ.ജി.ഒ അസോസിയേഷൻ.
![]() |
ജില്ലാ ജോയന്റ് ഡയറക്റ്റർക്കുള്ള നിവേദനം ജില്ല അസിസ്റ്റന്റ് ഡയറക്ടർ സി എം ഹരിദാസിന് എൻ ജി ഒ.അസോസിയേഷൻ നേതാക്കൾ നൽകുന്നു. |
NEWSOFKERALAM/ KANNUR /PUBLISHED: JANUARY 24, 2026.
POSTED : ABOOBACKER PURATHEEL
കണ്ണൂർ: വളപട്ടണം ഗ്രാമപഞ്ചായത്തിലെ ജീവനക്കാർക്ക് ശമ്പളം ലഭ്യമാക്കുന്നത്തിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എൻജിഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി തദ്ദേശസ്വയംഭരണ ജില്ലാ ജോയിന്റ് ഡയറക്ടർക്ക് നിവേദനം നൽകി.ജനുവരി അവസാനിക്കാറായിട്ടും ഡിസംബറിലെ ശമ്പളം ലഭിക്കാത്തതിനാൽ ജീവനക്കാർ കടുത്ത പ്രയാസത്തിൽ ആണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. സംസ്ഥാന സെക്രട്ടറി ജോയ് ഫ്രാൻസിസ് സംസ്ഥാന കമ്മിറ്റി അംഗം കെ. അസീംബു, ജില്ലാ വൈസ് പ്രസിഡണ്ട് ഇ പി അബ്ദുള്ള, കെ കെ അബ്ദുല്ല, കെ റഹ്മത്ത് എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.
കണ്ണൂർ കുപ്പത്ത് ദേശീയ പാതയിൽ മണ്ണിടിച്ചിൽ; സംരക്ഷണഭിത്തി പൂർത്തിയാക്കും.

Comments