കണ്ണൂർ ഐ ടി ഐ സംഘർഷം:പ്രതിഷേധ പ്രകടനം നടത്തി യൂത്ത് കോൺഗ്രസ്
NEWSOFKERALAM/ KANNUR /PUBLISHED: JANUARY 24, 2026.
POSTED : ABOOBACKER PURATHEEL
കണ്ണൂർ: തോട്ടട ഐടിഐയിൽ കെ എസ് യു, യൂത്ത് കോൺഗ്രസ്സ് നേതാക്കളെ എസ് എഫ് ഐ അക്രമിച്ചു എന്നാരോപിച്ച് യൂത്ത് കോൺഗ്രസ് കണ്ണൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ അഭിഖ്യത്തിൽ കണ്ണൂർ ടൗണിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് വരുൺ എം കെ യുടെ അധ്യക്ഷതയിൽ കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി ഉദ്ഘാടനം ചെയ്തു. എസ്എഫ്ഐ യുടെ ഈ നെറികെട്ട രാഷ്ട്രീയം തുടരുകയാണെങ്കിൽ അതേ നാണയത്തിൽ തന്നെ തിരിച്ചടിക്കാൻ മടിയില്ലെന്ന് അദ്ദേഹം പറഞ്ഞു.ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ അശ്വിൻ സുധാകർ, ജില്ലാ സെക്രട്ടറിമാരായ സുബീഷ് മരക്കാർക്കണ്ടി,പ്രിനിൽ മതുക്കോത്ത്,ലിജിന കെ ,അതുൽ നാരായണൻ,റൂബിൻകിഴുന്ന,മുഹമ്മദ് റിബിൻ സി എച്ച് ,റിജിൻ ബാബു,നവീൻ എം, തുടങ്ങിയവർ സംസാരിച്ചു.


Comments