കേരളം ഉള്‍പ്പെടെ നാലു സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്ര ഭരണ പ്രദേശത്തെയും നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു.


ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെ നാലു സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്ര ഭരണ പ്രദേശത്തെയും നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. കേരളത്തില്‍ വോട്ടെടുപ്പ് ഏപ്രില്‍ 9നാണ് തെരഞ്ഞെടുപ്പു നടക്കുക. വോട്ടെണ്ണല്‍ മെയ് നാലിന് നടക്കും. കേരളത്തിനൊപ്പം അസമിലും തെരഞ്ഞെടുപ്പു ഏപ്രില്‍ 9നാണ്. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ ഗ്യാനേഷ് കുമാര്‍ വാര്‍ത്താ സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചത്.

സുതാര്യവും സമാധാനപരവുമായി തെരഞ്ഞെടുപ്പ് ഉറപ്പാക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണര്‍ പറഞ്ഞു. സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചു മുന്നൊരുക്കങ്ങള്‍ ഉറപ്പു വരുത്തി. കേരളത്തില്‍ 2.70 കോടി വോട്ടര്‍മാരാണ് ഉള്ളത്. ഇതില്‍ നൂറ് വയസിന് മുകളില്‍ പ്രായമുള്ള 1571 വോട്ടര്‍മാരുമുണ്ട്. കേരളത്തില്‍ 30,471 പോളിങ് സ്റ്റേഷനുകളാണ് ഉള്ളത്. 4.24 ലക്ഷം പേരാണ് പുതിയതായി വോട്ടര്‍ പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്. ആകെ 17.4 കോടി വോട്ടര്‍മാരാണ് അഞ്ച് സംസ്ഥാനങ്ങളിലായി വിധിയെഴുതുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് വോട്ട് ചെയ്യാന്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തും.

കേരളത്തിനു പുറമെ, പശ്ചിമ ബംഗാള്‍, അസ്സം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam