തമിഴ്നാട് വാൽപ്പാറയിൽ ട്രാവലര്‍ നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ വിവരമറിഞ്ഞ ഉടൻ തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ടുവെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി
തിരുവനന്തപുരം: തമിഴ്നാട് വാൽപ്പാറയിൽ ട്രാവലര്‍ നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ വിവരമറിഞ്ഞ ഉടൻ തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ടുവെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വേണ്ട സഹായങ്ങള്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് ഉറപ്പു നൽകിയിട്ടുണ്ട്. കോയമ്പത്തൂര്‍ കലക്ടറുടെ നേതൃത്വത്തിൽ എല്ലാ നടപടികളും സ്വീകരിച്ചുവരുകയാണെന്നും സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തിൽ ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. തമിഴ്നാട് വാൽപ്പാറയിൽ മലപ്പുറം പാങ്ങ് പാറമ്മൽ ജി.എൽ.പി സ്കൂളിലെ അധ്യാപകര്‍ സഞ്ചരിച്ച ട്രാവലരാണ് നിയന്ത്രണംവിട്ട് മറിഞ്ഞത്. അപകടത്തില്‍ ഏഴു സ്ത്രീകളും രണ്ട് കുട്ടികളുമാണ് മരിച്ചത്.

Comments