• അബൂബക്കർ പുറത്തീൽ,
കണ്ണൂർ ഡെസ്ക്. ന്യൂസ് ഓഫ് കേരളം
കണ്ണൂർ: കണ്ണൂർ എസ് എൻ കോളേജ് ഇക്കണോമിക്ക്സ് അലുംനി അസോസിയേഷനും ഇക്കണോമിക്ക്സ് ഡിപ്പാർട്മെന്റും സംയുക്തമായി കണ്ണൂർ യൂണിവേഴ്സിറ്റി ഡിഗ്രി പിജി പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കും യൂണിവേഴ്സിറ്റി തലത്തിൽ 2025-26 വർഷം മികച്ച എൻ എസ് എസ് ക്യാമ്പ്, ഉത്സവ് അവാർഡ് എന്നിവ കരസ്ഥമാക്കിയ എൻ എസ് എസ് കോർഡിനേറ്റർമാർക്കും ലോകകപ്പ് ഫുട്ബോൾ പ്രവചനമത്സരങ്ങളിൽ വിജയിച്ചവർക്കും എസ് എൻ കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ ഡോക്ടർ എം രാജീവന് പ്രത്യേക ഉപഹാരവും കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ എം ആസാദ് നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് എം എസ് ഉമ്മർ അദ്ധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് സുമേഷ് പി സി, അലുംനി മുൻ പ്രസിഡന്റ് എം വാസുദേവൻ, കെ പ്രദീപൻ, എ പി രാഗേഷ്, സി ഒ കെ അലവി, നീന ബാബു, ബിന്ദു ഹരി, കോളേജ് യൂണിയൻ ചെയർമാൻ ദിൻരാജ് തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ടി ഒ ജയശ്രീ സ്വാഗതവും ശ്രീകാന്ത് ചേനോളി നന്ദിയും പറഞ്ഞു.
Comments