കർഷകദിന പരിപാടി സംഘടിപ്പിച്ചു.

Newsofkeralam | a online news portal


           • അബൂബക്കർ പുറത്തീൽ, 
           കണ്ണൂർ ഡെസ്ക്. ന്യൂസ്‌ ഓഫ് കേരളം

കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ തല കർഷകദിന പരിപാടി എളയാവൂർ കൃഷിഭവനിൽ മേയർ അഡ്വ. പി ഇന്ദിര ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും ഉള്ള കാർഷിക പ്രശ്നോത്തരി, വിത്തുകൾ തിരിച്ചറിയൽ, വിവിധ കാർഷിക മത്സരങ്ങൾ, വിളംബര ഘോഷയാത്ര, മാതൃക കർഷകരെ ആദരിക്കൽ, കർഷക സംഗമം എന്നീ പരിപാടികളും സംഘടിപ്പിച്ചു. ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ മഠത്തിൽ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ബിസ്മില്ലാ ബീവി, വിജന കെ കെ, പ്രദീപ് ടി, മുർഷിദ് കെ ടി, നിജേഷ് ഒ വി, ഡോ. വത്സല കെ സി സുനില ഇ, സീന കെ പി, എളയവൂർ കൃഷി ഓഫീസർ വിനോദ് കുമാർ ടി ഒ, സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി മനോഹരൻ, ചൊവ്വ കോപ്പറേറ്റീവ് റൂറൽ ബാങ്ക് പ്രസിഡന്റ് എൻ ടി സുധീന്ദ്രൻ മാസ്റ്റർ, എളയാവൂർ ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡന്റ് പ്രേമജ പി, സതീശൻ ബാവുക്കൻ, രാജീവൻ കെ, എം പി അരവിന്ദൻ, അരീക്കര അബൂഞ്ഞി, സുജീഷ് എളയവൂർ, എളയാവൂർ കൃഷിഭവൻ കൃഷി അസിസ്റ്റന്റ് വിധുൻ പ്രകാശ് തുടങ്ങിയവർ സംസാരിച്ചു.
ആദരിക്കപ്പെട്ട കർഷകർ : 
ഡോ. അബ്ദുൽ ഖാദർ ടിപി, റാണി സി എം .
കെ പ്രദീപൻ .
ശ്രീ ഫെബിൻ തോമസ്
ശ്രീ അമൽ കെ ഉമേഷ് .
മികച്ച കുട്ടി കർഷൻ : 
മാസ്റ്റർ ജോഷ്വാ പ്രമോദ്.



Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പ്രമുഖ പണ്ഡിതൻ പുറത്തീൽ പി. എം. അബ്ദുൽ ഖാദർ മുസ്ല്യാർ നിര്യാതനായി.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.