യാത്രകള്‍ മുന്നോട്ടുള്ള ജീവിതത്തിന് ഊര്‍ജം പകരുന്നതാണെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍.

Newsofkeralam | a online news portal   



           • അബൂബക്കർ പുറത്തീൽ, 
           കണ്ണൂർ ഡെസ്ക്. ന്യൂസ്‌ ഓഫ് കേരളം


കണ്ണൂർ : യാത്രകള്‍ മുന്നോട്ടുള്ള ജീവിതത്തിന് ഊര്‍ജം പകരുന്നതാണെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. ഡോ.ടി.പി അബ്ദുള്‍ ഖാദറിന്റെ 'ലോകം: എന്റെ കണ്ണിലൂടെ' എന്ന പുസതകത്തിന്റെ പ്രകാശനം ഹോട്ടല്‍ റെയിന്‍ബോ സ്യൂട്ടില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഒരുപാട് പ്രബന്ധം വായിക്കുന്നതിനേക്കാളും പ്രസംഗം കേള്‍ക്കുന്നതിനേക്കാളും യാത്രകള്‍ അറിവുതരും. ആവേശം പകരും. യാത്രകള്‍ കൂടുതല്‍ കേന്ദ്രീകൃതമായിരിക്കുമെന്നും പറഞ്ഞു. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുള്‍ റഹ്മാന്‍ കല്ലായി പുസ്തകം ഏറ്റുവാങ്ങി. ഉസ്താദ് അന്‍വര്‍ ഹുദവി അധ്യക്ഷത വഹിച്ചു. അബ്ദുൽ ഗഫൂർ ഖാസിമി പുസ്തകം പരിചയപ്പെടുത്തി. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ.അബ്ദുള്‍ കരീം ചേലേരി, ജ.സെക്രട്ടറി കെ ടി സഹദുല്ല, അഡ്വ.ടി.ഒ മോഹനന്‍ എംഎല്‍എ, ഡെപ്യൂട്ടി മേയര്‍ കെ.പി താഹിര്‍, സഫ്‌വാന്‍ തങ്ങള്‍ ഏഴിമല, റോഷ്‌നി ഖാലിദ്, യു.പി അബ്ദുല്‍ റഹ്മാന്‍, ഉനൈസ് അസ്അദി, ടി.പി സുലൈമാന്‍, ഡേ.ഹാരിസ്, സി സമീര്‍, ഹമീദ് ഹാജി കാഞ്ഞങ്ങാട്, ഇബ്രാഹിം കുട്ടി ചൊക്ലി, ഷമീമ ഇസ്ലാഹിയ, പി പി മഹമൂദ് , സുബൈർ മാസ്റ്റർ, സംസാരിച്ചു. സി എച്ച് അഷ്റഫ് , പി സി അമീനുള്ള , പി പി ഷാഫി, സി കെ മഹമൂദ് , പി സി അഹമ്മദ് കുട്ടി തുടങ്ങിയവർ സംബന്ധിച്ചു.


Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പ്രമുഖ പണ്ഡിതൻ പുറത്തീൽ പി. എം. അബ്ദുൽ ഖാദർ മുസ്ല്യാർ നിര്യാതനായി.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.