കാപ്പാട് ബീച്ചിൽ സുനാമി മോക്ക് ഡ്രിൽ സംഘടിപ്പിച്ചു.



കോഴിക്കോട് : സുനാമി റെഡി പ്രോഗ്രാമിന്റെ ഭാഗമായി ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ കാപ്പാട് ബീച്ചിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ സുനാമി മോക്ക് ഡ്രിൽ സംഘടിപ്പിച്ചു. ദുരന്തസാഹചര്യത്തിൽ വിവിധ വകുപ്പുകളുടെ ഏകോപിത പ്രവർത്തനം, രക്ഷാപ്രവർത്തനങ്ങളുടെ വേഗത, തീരദേശവാസികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനുള്ള സംവിധാനങ്ങൾ എന്നിവ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് മോക്ക് ഡ്രിൽ നടത്തിയത്. പോലീസ്, അഗ്‌നിരക്ഷാസേന, റവന്യൂ, ഫിഷറീസ്, ആരോഗ്യവകുപ്പ്, തദ്ദേശസ്വയംഭരണം, തീരദേശ പോലീസ്, ദുരന്തനിവാരണ വിഭാഗം, എമർജൻസി റെസ്‌പോൺസ് ടീം, യുവ ആപ്ദ മിത്ര, സിവിൽ ഡിഫൻസ് വോളന്റിയർമാർ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായി.
കിടപ്പുരോഗികൾ, വയോജനങ്ങൾ, ഗർഭിണികൾ, കുട്ടികൾ എന്നിവർക്ക് പ്രത്യേക പരിഗണന നൽകി ആംബുലൻസ് സേവനത്തിലൂടെ സുരക്ഷിത കേന്ദ്രമായ ഷാദി മഹൽ ഓഡിറ്റോറിയത്തിലേക്ക് മാറ്റുകയും ആവശ്യമായവർക്ക് പ്രാഥമിക ചികിത്സ നൽകുകയും ചെയ്തു. ഗതാഗത നിയന്ത്രണം, ആംബുലൻസ് സേവനം, രക്ഷാപ്രവർത്തകർക്ക് ആവശ്യമായ സൗകര്യമൊരുക്കൽ തുടങ്ങിയ പ്രവർത്തനങ്ങളും മോക്ക് ഡ്രില്ലിന്റെ ഭാഗമായി നടന്നു. തുടർന്ന് നടന്ന അവലോകന യോഗത്തിൽ രക്ഷാപ്രവർത്തനത്തിന്റെ വിവിധ ഘട്ടങ്ങളും കൂടുതൽ കാര്യക്ഷമമാക്കേണ്ട സംവിധാനങ്ങളും വിലയിരുത്തി.ദുരന്തങ്ങളെ നേരിടാൻ ജാഗ്രതയും തയ്യാറെടുപ്പും ഏകോപിത പ്രവർത്തനവും ഉറപ്പാക്കുകയാണ് മോക്ക് ഡ്രില്ലിന്റെ ലക്ഷ്യം.

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പ്രമുഖ പണ്ഡിതൻ പുറത്തീൽ പി. എം. അബ്ദുൽ ഖാദർ മുസ്ല്യാർ നിര്യാതനായി.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.