കോഴഞ്ചേരിയിലെ റിസോർട്ട് ജീവനക്കാരിയുടെ കൊലപാതകം പ്രതി റിമാൻഡിൽ; ഹോട്ടലിൽ നിന്ന് പെൺകുട്ടിയെ സമീപത്തുള്ള ഒരു മരച്ചുവട്ടിലേക്ക് വിളിച്ചു വരുത്തിയ പ്രതി കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് പെൺകുട്ടിയുടെ കഴുത്തിൽ പലതവണ കുത്തി കൊലപെടുത്തുകയായിരുന്നു.
Newsofkeralam | a online news portal
കോഴഞ്ചേരി : കോയിപ്രം പോലീസ് സ്റ്റേഷൻ പരിധിയിൽ മാരാമൺ ഹോട്ടൽ ആൻഡ് റിസോർട്ട് ബാറിൽ റിസപ്ഷനിസ്റ്റ് ട്രെയിനിയായി ജോലി നോക്കി വന്നിരുന്ന പെൺകുട്ടിയെ കൊലപെടുത്തിയ കേസിൽ പ്രതി റിമാൻഡിൽ. പ്രതിയായ കോയിപ്പുറം പോലീസ് സ്റ്റേഷൻ പരിധിയിൽ കോഴഞ്ചേരി വില്ലേജിൽ കീഴുകര എന്ന സ്ഥലത്ത് വെണ്ണപ്ര പാറയിൽ വീട്ടിൽ ജിത്തു സജി (28) യെ പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. കൊല്ലം, കുളത്തൂപ്പുഴ കാഞ്ഞിരോട്ട് കുന്നുംപുറo ദിൻഷാ മൻസിൽ ദിൻഷാ എസ് (21) ആണ് കൊല്ലപെട്ടത്. പെൺകുട്ടി ഈ മാസം പതിനൊന്നാം തീയതിയാണ് ഹോട്ടലിൽ റിസപ്ഷനിസ്റ്റ് ട്രെയിനി ആയി ജോലിക്ക് എത്തിയത്. പെൺകുട്ടിക്ക് പ്രതിയുമായി മുൻ പരിചയം ഉണ്ടായിരുന്നു. ഹോട്ടലിൽ നിന്ന് പെൺകുട്ടിയെ സമീപത്തുള്ള ഒരു മരച്ചുവട്ടിലേക്ക് വിളിച്ചു വരുത്തിയ പ്രതി കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് പെൺകുട്ടിയുടെ കഴുത്തിൽ പലതവണ കുത്തി കൊലപെടുത്തുകയായിരുന്നു. കോയിപ്പുറം പോലീസ് സ്റ്റേഷൻ ഉൾപ്പെടുന്ന കീഴ്വായ്പൂർ സർക്കിൾ ഇൻസ്പെക്ടർ ജി സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ കൃത്യം നടന്ന സ്ഥലത്ത് ഇന്നലെത്തന്നെ പോലീസ് സയന്റിഫിക് ഓഫീസർ , ഫിംഗർപ്രിന്റ് എക്സ്പെർട്ട് , പോലീസ് ഫോട്ടോഗ്രാഫർ എന്നിവരെ എത്തിച്ച് തെളിവുകൾ ശേഖരിക്കുകയും കൃത്യ സ്ഥലത്തുനിന്നും പ്രതി കൊലപാതകത്തിന് ഉപയോഗിച്ച കത്തി അതിന്റെ കവർ എന്നിവയും മറ്റു തെളിവുകളും ശേഖരിക്കുകയും ചെയ്തിരുന്നു.
ഇയാൾ ആറന്മുള , ചേർത്തല പോലീസ് സ്റ്റേഷനുകളിലെ കേസുകളിലും, ചെങ്ങന്നൂർ പോലീസ് സ്റ്റേഷനിലെ മയക്കുമരുന്ന് കേസിലെയും പ്രതിയാണ്.

Comments