Newsofkeralam | a online news portal
• അബൂബക്കർ പുറത്തീൽ, ന്യൂസ് ഓഫ് കേരളം, കണ്ണൂർ ഡെസ്ക്.
കണ്ണൂർ : താഴെചൊവ്വ റോഡരികിൽ അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചു നീക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. താഴെചൊവ്വ തെഴുക്കിലെ പീടികക്ക് സമീപം പിഡബ്ല്യുഡി റോഡരികിൽ അപകടാവസ്ഥയിലുള്ളതും ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നതുമായ മൂന്നു മരങ്ങൾ മുറിച്ചു നീക്കുന്നതിന് നടപടികൾ ആരംഭിച്ചു. അപകടാവസ്ഥയെക്കുറിച്ച് അഡ്വ. ടി ഒ മോഹനൻ എംഎൽഎ ജില്ലാ കലക്ടർക്ക് കത്ത് നൽകിയതിനെ തുടർന്നാണ് ദുരന്തനിവാരണ നിയമമനുസരിച്ച് മരം മുറിച്ചു നീക്കുന്നതിന് പിഡബ്ല്യുഡി അധികൃതർക്ക് നിർദ്ദേശം നൽകിയത്. സ്ഥലത്ത് ടി. ഒ മോഹനൻ എംഎൽഎ, പിഡബ്ല്യുഡി റോഡ്സ് അസിസ്റ്റന്റ് എൻജിനീയർ മുഹമ്മദ് മുന്നാസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. സമീപത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലം കൂടി ഏറ്റെടുത്ത് ഇവിടെ റോഡ് വീതി കൂട്ടി ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് എംഎൽഎ അറിയിച്ചു.
Comments