Newsofkeralam | a online news portal
കണ്ണൂർ : കണ്ണൂർ കോർപ്പറേഷൻ അന്താരാഷ്ട്ര വയോജനദിനാഘോഷം സംഘടിപ്പിച്ചു. സാമൂഹ്യനീതി വകുപ്പിന്റെ നൂറു ദിന കർമ്മ പരിപാടിയുടെ ഭാഗമായി ആവിഷ്കരിച്ച ഹോണർ ഓഫ് ഹോം വയോജന അയൽപക്ക സഹായ ശൃംഖല പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നടത്തി. കോർപ്പറേഷൻ കൌൺസിൽ ഹാളിൽ നടന്ന ചടങ്ങ് മേയർ പി ഇന്ദിര ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ലിഷ ദീപക്, റിഷാം താണ, ശ്രീജ മഠത്തിൽ, റിജിൽ മാക്കുറ്റി, ഷമീമ ടീച്ചർ, മുഹമ്മദലി വി കെ, സോനാ ജയറാം, കോർപ്പറേഷൻ സെക്രട്ടറി ആർ രാഹേഷ് കുമാർ, സി ഡി എസ് ചെയർപേഴ്സൺ നിർമ്മല, എസ് എൻ കോളേജ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. ജിഷ്ണു എം വി, കെ എസ് എസ് എം കണ്ണൂർ കോഡിനേറ്റർ അനീഷ് കെ, ജില്ലാ സാമൂഹ്യ നീതി ഓഫീസർ ബിജു പി, മാതൃകാസായംപ്രഭാ ഹോം ഫെസിലിറ്റേറ്റർ നബീസ പി തുടങ്ങിയവർ സംസാരിച്ചു.
.
October 01, 2026
Newsofkeralam | a online news portal

Comments