പി ബാലന്റെ വിയോഗം പ്രസ്ഥാനത്തിനും നാടിനും വലിയ നഷ്ടമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ; ഭരണകൂടത്തിന്റെ കടന്നാക്രമണങ്ങൾക്ക് മുന്നിലും പോലീസ് പീഡനത്തിന് മുന്നിലും ഒട്ടും പതറാതെ സഖാക്കളെ നയിച്ച നേതാവ് കൂടിയാണ് പി ബാലൻ എന്നും അനുശോചന സന്ദേശത്തിൽ പിണറായി.

Newsofkeralam | a online news portal 



കൂത്തുപറമ്പ്, വേങ്ങാട് മേഖലയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കാൻ നിതാന്ത സേവനം നൽകിയ പി ബാലന്റെ വിയോഗം പ്രസ്ഥാനത്തിനും നാടിനും വലിയ നഷ്ടമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അനുശോചിച്ചു. സിപിഐഎം കൂത്തുപറമ്പ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലും പിണറായി ഏരിയ കമ്മിറ്റിയുടെ ആദ്യ സെക്രട്ടറിയായും പ്രവർത്തിച്ച അദ്ദേഹം പതിറ്റാണ്ടുകളോളം കൂത്തുപറമ്പിന്റെ രാഷ്ട്രീയ മുഖമായിരുന്നുവെന്നും ചെത്തു തൊഴിലാളി യൂണിയൻ അടക്കമുള്ള തൊഴിലാളി സംഘടനകളെ നയിച്ച് ജില്ലയിലാകെ അറിയപ്പെടുന്ന ട്രേഡ് യൂണിയൻ നേതാവായി അദ്ദേഹം വളർന്നിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ധർമ്മടം നിയോജക മണ്ഡലത്തിൽ നിന്ന് പിണറായി വിജയൻ ജയിച്ച ശേഷം പി ബാലനെയാണ് മണ്ഡലം പ്രതിനിധിയായി നിശ്ചയിച്ചിരുന്നത്. വളരെ നല്ല നിലയിൽ തന്നെ അദ്ദേഹം ആ ചുമതല നിറവേറ്റിയെന്നും പാർട്ടി ജില്ലാ കമ്മിറ്റി അംഗം എന്ന നിലയിലും എല്ലാവരെയും കൂട്ടി യോജിപ്പിച്ച് പ്രവർത്തിപ്പിച്ച പ്രവർത്തിക്കുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിന്റെ എന്നും അനുശോചന സന്ദേശത്തിൽ പറഞ്ഞു. ഭരണകൂടത്തിന്റെ കടന്നാക്രമണങ്ങൾക്ക് മുന്നിലും പോലീസ് പീഡനത്തിന് മുന്നിലും ഒട്ടും പതറാതെ സഖാക്കളെ നയിച്ച നേതാവ് കൂടിയാണ് പി ബാലൻ. സഖാവ് പി ബാലന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും സഖാക്കളുടെയും ബന്ധുക്കളുടെയും ദുഃഖത്തിൽ പങ്കു ചേരുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Comments