Newsofkeralam | a online news portal
കണ്ണൂർ :
സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിയുടെ ഭാഗമായുള്ള സ്ഥലമേറ്റെടുക്കല്‍ നടപടികൾ വേഗത്തിലാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതുമായി ബന്ധപ്പെട്ട് ടി ഒ മോഹനന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നേരത്തേ നടത്തിയ ഫീല്‍ഡ് പരിശോധനാ വേളയിലെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം. വളപട്ടണം മുതല്‍ ചാല വരെയുള്ള ഭാഗങ്ങളെ മൂന്ന് റീച്ചുകളായി തിരിച്ച് റോഡ് വികസനവുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കാനും ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്ന അവലോകന യോഗത്തില്‍ നിര്‍ദ്ദേശിച്ചു.
നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ റോഡ് വീതികൂട്ടല്‍ നടപടികളാണ് കൂടുതല്‍ അഭികാമ്യമെന്ന് യോഗത്തില്‍ കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. പി ഇന്ദിര പറഞ്ഞു. പള്ളിക്കുന്ന് വനിതാ കോളേജ് ജംങ്ഷന്‍ മുതല്‍ കണ്ണോത്തുംചാല്‍ വരെയുള്ള ഭാഗങ്ങളില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. നിലവിലുള്ള റോഡ് വീതികൂട്ടിയാല്‍ പ്രശ്‌നത്തിന് ഏറെക്കുറെ പരിഹാരമാകും. ദേശീയപാതയുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ വലിയ വാഹനങ്ങളെ അതുവഴി തിരിച്ചുവിടാന്‍ കഴിയും. ഇതോടെ നഗരത്തിലെ വാഹനത്തിരക്ക് വലിയ തോതില്‍ കുറയുമെന്നും മേയര്‍ പറഞ്ഞു.
തുടർന്ന് നഗരപാതാ വികസന പദ്ധതിയുമായി ബന്ധപ്പെട്ട് റോഡ് വികസനത്തിന്റെ മുന്നോടിയായി പാതയോരങ്ങളിലെ മരങ്ങള്‍, കെട്ടിടങ്ങള്‍ തുടങ്ങിയവയുടെ കണക്കുകളെടുക്കാനും മ്യൂല്യനിര്‍ണ്ണയ നടപടികള്‍ ഒരുമാസത്തിനകം പൂര്‍ത്തീകരിക്കാനും യോഗത്തിൽ നിര്‍ദ്ദേശിച്ചു. യുദ്ധകാലാടിസ്ഥാനത്തില്‍ സിറ്റി റോഡ് വികസന പദ്ധതി നടപ്പിലാക്കുകയാണ് ലക്ഷ്യമെന്നും എല്ലാവരോടും പറഞ്ഞു. നിലവില്‍ ഇതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ സ്വീകരിച്ച നടപടികള്‍ യോഗത്തില്‍ അവലോകനം ചെയ്തു.
വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.

Comments