പരിയാരം ഗവ. മെഡിക്കൽ കോളേജിൽ ഹൃദയ വാൽവ് ശസ്ത്രക്രിയയ്ക്കിടെ ഇരിട്ടി വള്ളിത്തോട് സ്വദേശിനി ഫാത്തിമ മരിച്ച സംഭവത്തിൽ സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്ന് എസ്.ഡി.പി.ഐ കണ്ണൂർ ജില്ലാ പ്രസിഡന്റ് ബഷീർ കണ്ണാടിപ്പറമ്പ്.
Newsofkeralam | a online news portal
കണ്ണൂർ: പരിയാരം ഗവ. മെഡിക്കൽ കോളേജിൽ ഹൃദയ വാൽവ് ശസ്ത്രക്രിയയ്ക്കിടെ ഇരിട്ടി വള്ളിത്തോട് സ്വദേശിനി ഫാത്തിമ മരിച്ച സംഭവത്തിൽ സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്ന് എസ്.ഡി.പി.ഐ കണ്ണൂർ ജില്ലാ പ്രസിഡന്റ് ബഷീർ കണ്ണാടിപ്പറമ്പ് ആവശ്യപ്പെട്ടു. ചികിത്സാ പിഴവാണ് മരണകാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. സാധാരണക്കാരുടെ പ്രധാന ആശ്രയമായ സർക്കാർ ആശുപത്രികളിലെ ചികിത്സാ സംവിധാനങ്ങൾ ദുർബലപ്പെടുന്നത് അവരെ ഉയർന്ന ചികിത്സാചെലവുള്ള സ്വകാര്യ ആശുപത്രികളിലേക്ക് ആശ്രയിക്കാൻ നിർബന്ധിതരാക്കും. അതിനാൽ സർക്കാർ ആശുപത്രികളിലെ ചികിത്സാ നിലവാരവും രോഗികളുടെ സുരക്ഷയും ഉറപ്പാക്കണം. സംഭവത്തിൽ സ്വതന്ത്ര മെഡിക്കൽ വിദഗ്ധ സമിതിയെ നിയോഗിച്ച്, ചികിത്സാ രേഖകൾ, ശസ്ത്രക്രിയാ നടപടിക്രമങ്ങൾ, മരുന്നുകളുടെ ഉപയോഗം, ചികിത്സയിൽ പങ്കെടുത്തവരുടെ മൊഴികൾ എന്നിവ പരിശോധിക്കണം. അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കി റിപ്പോർട്ട് പുറത്തുവിടുകയും വീഴ്ചയോ അനാസ്ഥയോ കണ്ടെത്തിയാൽ ഉത്തരവാദികൾക്കെതിരെ നിയമനടപടി സ്വീകരിക്കുകയും വേണം. ഫാത്തിമയുടെ കുടുംബത്തിന് ആവശ്യമായ സഹായവും നീതിയും ഉറപ്പാക്കണമെന്നും ബഷീർ കണ്ണാടിപ്പറമ്പ് ആവശ്യപ്പെട്ടു.

Comments