'The Role Model' ദ റോൾ മോഡൽ ജി.സി.സി തല പ്രകാശനം മക്കയിൽ പ്രൗഢ ഗംഭീരമായി.




മക്ക: പ്രവാചകൻ മുഹമ്മദ് നബി (സ)യുടെ ജന്മം കൊണ്ട് അനുഗ്രഹീതമായ പരിശുദ്ധ മണ്ണിൽ. 'The Role Model' എന്ന കൃതിയുടെ ജി.സി.സി തല പ്രകാശനം ഗംഭീരമായി. സയ്യിദ് സ്വാദിഖലി തങ്ങൾ സമർപ്പിച്ച ജീവിതത്തിന്റെ നേർവശങ്ങളിലേക്കുള്ള ഹൃദയസ്പർശിയായ കാഴ്ചയാണ് ഈ പുസ്തകം ഒരുക്കുന്നത്.മക്കയിലെ പ്രശസ്ത വ്യവസായികളും, സാംസ്കാരിക സാമുഹിക രംഗത്തെ പ്രമുഖരും പങ്കെടുത്ത ചടങ്ങ്, ആത്മീയതയുടെയും സാഹിത്യപ്രൗഢിയുടെയും സമന്വയമായി മാറി.മക്കയിലെ പ്രമുഖ വ്യവസായിയും സൗദി അറേബ്യയിൽ നിരവധി സ്ഥാപനങ്ങളുടെ മേലാദികാരിയുമായ അയ്യുബ് ജമാലിൽ നിന്ന് സൗദികെ എം സി സി നേഷണൽപ്രസിഡൻ്റ് കുഞ്ഞിമോൻ കാക്കിയ കോപ്പി ഏറ്റുവാങി മക്കയിലെ സ്വദേശി പൗരൻമാരായ യൂസുഫ് ലൈഹെബി, മുഹമ്മത് ഉമേരി, അഹമ്മത് അബ്ദുറസാക്ക്, ഉബൈദുൽ ഫഹമി, അബ്ദുറഹിമാൻ അസീരി, അഹമ്മദ് അലി അലീജി, ഹംസ എന്നിവർ പ്രകാശനച്ചടങ്ങിൽ പങ്കെടുത്തു.നാട്ടിൽ നടന്ന പ്രകാശനച്ചടങ്ങിന് ശേഷമുള്ള കുറച്ച് ആഴ്ചകൾക്കുള്ളിൽ തന്നെ ആദ്യ പതിപ്പ് മുഴുവൻ വായനക്കാരിൽ എത്തിപ്പെട്ട ഈ കൃതി. ലളിതമായ ഭാഷയുടെയും, ഹൃദയത്തിൽ പതിയുന്ന ശൈലിയുടെയും, സേവന ജീവിതത്തിന്റെ വിശുദ്ധതയുടെയും പേരിലാണ് എല്ലാവരും സ്വീകരിച്ചത്. ചടങ്ങിന്റെ പ്രത്യേകതയായി ത്തന്നെ. ഈ കൃതിയിൽ കഥാപാത്രമായി പ്രത്യക്ഷപ്പെടുന്ന മുജീബ് പൂക്കോട്ടൂർ സ്വദേശത്തുള്ള പ്രകാശനത്തിൽ പങ്കെടുക്കാനാകാതെ പോയിരുന്നുവെങ്കിലും,ജീവിതം സമർപ്പിച്ച മണ്ണായ മക്കയിലാണ് അദ്ദേഹം ഈ പുസ്തകത്തിന് സ്വീകരണം നൽകിയത്.ഇതുവഴിയാണ് എന്റെ ഉള്ളിലെ എല്ലാ കെഎംസിസി സഹപ്രവർത്തകരുടെയും മുഖങ്ങൾ ഓരോ പേജിലുമായി ഞാൻ വീണ്ടും വായിക്കുന്നതെന്ന്  അദ്ദേഹം പറഞ്ഞു.തണലിലേക്ക് മാറാൻ എല്ലാവർക്കും കഴിയും.തണലായ് മാറാൻ ചിലർക്കേ കഴിയൂ.എല്ലാവരേയും ആ തണലിന്റെ കീഴിൽ ഒന്നിച്ച് മുന്നേറിയേണം എന്ന സന്ദേശവുമായി.ചടങ്ങിൽ മക്ക കെ എം സി സി നേതാക്കളായ സുലൈമാൻ മാളിയേക്കൽ, മുസ്തഫ മുഞകുളം, എംസി നാസർ, മുസ്തഫ മലയിൽ, നാസർ ഉണ്യാൽ, സിദ്ദീഖ് കൂട്ടിലങ്ങാടി, സമീർ ബദർ കൊടുക്കര എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളെക്കുറിച്ച് പുസ്തകം വരുന്നു; The Role Model.



Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പ്രമുഖ പണ്ഡിതൻ പുറത്തീൽ പി. എം. അബ്ദുൽ ഖാദർ മുസ്ല്യാർ നിര്യാതനായി.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.