പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളെക്കുറിച്ച് പുസ്തകം വരുന്നു; The Role Model.
കണ്ണൂർ: സമകാലിക കേരളത്തിലെ മാനവികതയുടെ പ്രതിനിധിയും മുസ്ലിംലീഗ് അദ്ധ്യക്ഷനുമായ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളെക്കുറിച്ചുള്ള സമഗ്രമായ അവതരണവുമായി 'The Role Model' എന്ന പുസ്തകം ഉടൻ പുറത്തിറങ്ങുന്നു. എൺപത്തിമൂന്ന് അദ്ധ്യായങ്ങളിലായി, തങ്ങളുടെ മാനവികതയും ആത്മീയവും സംഘടനാത്മക സേവനവുമെല്ലാം ആഴത്തിൽ രേഖപ്പെടുത്തുന്ന ഈ ഗ്രന്ഥം രചിച്ചിരിക്കുന്നത് പ്രശസ്ത നോവലിസ്റ്റും പത്രപ്രവർത്തകനുമായ ഒ.എം അബൂബക്കറാണ്. സ്നേഹവും സേവനവുമെന്ന പേരിൽ വ്യക്തിത്വത്തിന്റെ അനവധി പശ്ചാത്തലങ്ങളിലൂടെ കടന്നു പോകുന്ന തങ്ങളുടെ ജീവിതം, ഒരു നേതാവായി മാത്രം ഒതുങ്ങാതെ എങ്ങനെ ഒരു റോൾ മോഡൽ ആയി മാറി എന്നതിന്റെ പ്രതിഫലനങ്ങളാണ് ഈ കൃതിയിൽ പ്രതിപാദിക്കുന്നത്.കെ.എം.സി.സി, പി.റ്റി.എച്ച്, സി.എച്ച് സെന്റർ തുടങ്ങിയ പ്രമുഖ സാമൂഹികവികസന പ്രസ്ഥാനങ്ങളിലൂടെ തങ്ങൾ രൂപപ്പെടുത്തിയ ലോകം, ആന്തരിക ലോകമേഖലകളിലേക്ക് സഞ്ചരിച്ച ആത്മീയ യാത്രകൾ, മഹാ വ്യക്തിത്വവുമായി ചേർന്ന കാര്യക്ഷമതകൾ, മാനവികതയുടെ സ്പന്ദനം നൽകിയ ഇടപെടലുകൾ – തുടങ്ങി പുത്തൻ വായനാനുഭവമാണ് 'The Role Model'. എന്റെ ബുക്സ് പബ്ലിക്കേഷൻസ് ആണ് പ്രസാധകർ.പാണക്കാട് തങ്ങൻമാർ, മുസ്ലിംലീഗ് പോഷക സംഘടനകൾ ഈ നാടിനു വേണ്ടി എന്തു ചെയ്യുന്നു എന്ന രേഖാചിത്രമാണീ പുസ്തകം. മനുഷ്യപക്ഷത്തുള്ള ഒരു രചനയാണിത്. രാഷ്ട്രീയത്തനപ്പുറം മാനവികതയുടെ, കാരുണ്യത്തിൻ്റെ വലിയ ലോകം ഈ പുസ്തകത്തിലൂടെ കാണാം എന്ന് ഗ്രന്ഥകർത്താവ് സാഷ്യപ്പെടുത്തുന്നു. പുസ്തകം ഉടൻ പ്രകാശനം ചെയ്യപ്പെടുമെന്നും ഒ.എം അബൂബക്കർ 'ന്യൂസ് ഓഫ് കേരളം' വാർത്തയോട് പറഞ്ഞു. ഇദ്ദേഹത്തിന്റെ 'മരണപുസ്തകം' എന്ന ശ്രദ്ധേയമായ നോവലിന് സിൽവിയാ പ്ലാത്ത് പുരസ്കാരം ഉൾപ്പെടെ നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.


Comments