ഖിദ്മ ഇന്‍സ്പയര്‍ നാലാം ബാച്ച് ഉദ്ഘാടനം ഒക്ടോബർ രണ്ടിന്. Newsofkeralam
കണ്ണൂര്‍ : ആതുരസേവന രംഗത്ത് ഒന്നര പതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിക്കുന്ന ഖിദ്മ ചാരിറ്റബ്ള്‍ ട്രസ്റ്റിന്റെ വിദ്യാഭ്യാസ വിഭാഗമായ ഇന്‍സ്പയര്‍ നാലാം ബാച്ചിന് തുടക്കമിടുന്നു. കണ്ണൂര്‍ ചേമ്പര്‍ ഹാളില്‍ ഒക്ടോബർ രണ്ട് വ്യാഴാഴ്ച രാവിലെ 10:30 ന് നടക്കുന്ന ചടങ്ങില്‍ സംസ്ഥാന ഫിഷറീസ് ആന്റ് പോര്‍ട് വകുപ്പ് സപെഷ്യല്‍ സെക്രട്ടറി ബി. അബ്ദുല്‍ നാസര്‍ ഐ.എ.എസ് നാലാം ബാച്ചിന്റെ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് കണ്‍വീനര്‍ കെ.എം സാബിറ ടീച്ചര്‍ അറിയിച്ചു. കണ്ണൂര്‍ കോര്‍പറേഷനിലെയും പരിസരങ്ങളിലെയും എട്ടാം ക്ലാസിലെ വിദ്യാര്‍ഥികളെ തെരഞ്ഞെടുത്ത് അവരുടെ വ്യക്തിത്വ വികസനത്തിനുള്ള ട്രയ്‌നിംഗ് നല്‍കുന്ന പദ്ധതിയാണ് ഖിദ്മ ഇന്‍സ്പയര്‍. മൂന്നു ബാച്ചുകളിലായി നൂറ്റമ്പതോളം വിദ്യാര്‍ഥികള്‍ ഈ പദ്ധതിയുടെ ഭാഗമാണ്. നാലാം ബാച്ചിലേക്ക് എഴുത്തുപരീക്ഷയിലൂടെ 50 കുട്ടികള്‍ക്ക് പ്രവേശനം നല്‍കിയിട്ടുണ്ട്. ചടങ്ങില്‍ ഖിദ്മ ചാരിറ്റബ്ള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. പി. സലീം അധ്യക്ഷത വഹിക്കും. മുന്‍ ബാച്ചിലെ കുട്ടികളും രക്ഷിതാക്കളും അനുഭവം പങ്കിടും.
ന്യൂസ് ഓഫ് കേരളം വാർത്തയുടെ വാട്സാപ്പ് ലിങ്ക് മാർഗം ചാനലിൽ ഫോളോ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Comments