കണ്ണൂർ സിറ്റി റോഡ് ഇംപ്രൂമെന്റ് പദ്ധതി എത്രയും വേഗം നടപ്പിലാകി സിറ്റി പ്രദേശത്തെ മണിക്കൂർ നേരം വീർപ്പ് മുട്ടിക്കുന്ന ഗതാഗത തടസത്തിന് പരിഹാരം കാണമെന്ന് ഐ.എൻ.എൽ.
👤 അബൂബക്കർ പുറത്തീൽ, കണ്ണൂർ ഡെസ്ക്
കണ്ണൂർ സിറ്റി: വഹനങ്ങളുടെ ബാഹുല്യവും കണ്ണുർ സിറ്റിയിലെ റോഡുകളുടെ വികസന മുരടിപ്പും കാരണം കണ്ണുർ എം.എൽ.എയുടെ വികസന കാഴചപ്പാടുകളുടെയും ഇടത് സർക്കാറിന്റെ പ്രവർത്തന ഫലമായി കൊണ്ട് വന്ന സിറ്റി റോഡ് ഇംപ്രൂമെന്റ് പദ്ധതി എത്രയും വേഗം നടപ്പിലാകി സിറ്റി പ്രദേശത്തെ മണിക്കൂർ നേരം വീർപ്പ് മുട്ടിക്കുന്ന ഗതാഗത തടസത്തിന് പരിഹാരം കാണമെന്ന് ഐ.എൻ എൽ കണ്ണൂർ കോർപ്പറേഷൻ കമ്മിറ്റി പ്രസിഡന്റ് പി.കെ മുസയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു. ഹൈവേയിൽ കൂടിയാത്ര ചെയേണ്ട പല വാഹനങ്ങൾ എളുപ്പ വഴി എന്ന നിലയിൽ തോട്ടട . ജെ ഡി എസ്സ് വഴി കറുവ - സിറ്റി - ആസ്പത്രി റോഡ് വഴിയാണ് കടന്ന് പോവുന്നത്. സിറ്റി വികസനത്തിന് അഭിഭാജ്യ ഘടകമായ പദ്ധതി ഇനിയും കാല താമസം വരുതിയാൽ, വികസനം ആഗ്രഹിക്കുന്ന സാധാരണ ജനങ്ങളെയും സംഘടനകളെയും കുട്ടി ചേർത്ത് ഐ. എൻ എൽ ശക്തമായ സമരവുമായി മുന്നിട്ടിറങ്ങുമെന്നും യോഗം മുന്നറിപ്പ് നൽകി. വരുന്ന കോർപ്പറേഷൻ തിരഞ്ഞടുപ്പിൽ ഐ എൻ എൽ സ്ഥാനത്ഥികളെ വിജയിപ്പികുന്നതിന് ആവശ്യമായ പരിപാടിയുമായ മുന്നോടിറങ്ങണമെന്ന് ജില്ല പ്രസിഡന്റ് സിറാജ് തയ്യിൽ യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രവർത്തകരോട് ആവശ്യപ്പെട്ടു. അസ്ലം പിലാക്കീൽ, മുസ്തഫ തൈക്കണ്ടി, ടി.കെ. ആസാദ്, മൻസൂർ കെ.വി , മുഹമ്മദ് കുഞ്ഞി, അഷ്റഫ് സിറ്റി, മുസ്തഫ കണ്ണുകര, സംസാരിച്ചു. അബ്ദുറഹിമാൻ സിറ്റി സ്വാഗതവും അസിം നന്ദിയും പറഞ്ഞു.

Comments