Posts

Showing posts from January, 2026

24 വർഷമായി ഒളിവിൽ; നിരവധി മോഷണ കേസിലെ പ്രതിയെ തലശ്ശേരി പോലീസ് പിടികൂടി. Newsofkeralam

Image
തലശ്ശേരി: കേരളത്തിലുടനീളം നിരവധി വാഹന മോഷണക്കേസുകളിലും ചേലാമ്പ്ര ബാങ്ക് കവർച്ചാ കേസിലും പ്രതി പിടിയിൽ. വയനാട് സ്വദേശി സൈനുദ്ദീൻ(52) ആണ് വയനാട്ടിലെ കൽപ്പറ്റയിൽ വെച്ച് തലശ്ശേരി പോലീസിന്റെ പിടിയിലായത്.തലശ്ശേരി ഇൻസ്‌പെക്ടർ ബിജു പ്രകാശിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നീക്കത്തിലാണ് പ്രതി വലയിലായത്. തലശ്ശേരി എസ്‌.ഐ സൈഫുദ്ദീൻ എം.ടി.പി, സീനിയർ സിവിൽ പോലീസ് ഓഫീസർ നിതീഷ് എ.കെ, സിവിൽ പോലീസ് ഓഫീസർ ലിജീഷ് കെ എന്നിവരടങ്ങിയ സംഘമാണ് വയനാട്ടിലെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തത്.തലശ്ശേരി പോലീസ് സ്റ്റേഷനിൽ 24 വർഷം മുൻപ് രജിസ്റ്റർ ചെയ്ത വാഹന മോഷണക്കേസിലാണ് ഇയാളെ പിടികൂടിത്. മലപ്പുറം ജില്ലയിലെ ചേലാമ്പ്ര ബാങ്ക് കവർച്ചാ കേസിലെ പ്രധാന പ്രതികളിൽ ഒരാളാണ് സൈനുദ്ദീൻ. കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 24 ഓളം കേസുകളും ഇയാൾക്കെതിരെയുണ്ട്, എൽ.പി വാറന്റ് പ്രതിയുമാണ് സൈനുദ്ദീൻ.

കൂത്തുപറമ്പിൽ മാരക ലഹരിമരുന്നുമായി യുവാവ് പിടിയിൽ. Newsofkeralam

Image
കൂത്തുപറമ്പ് ബസ് സ്റ്റാൻഡിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട യുവാവിൽനിന്ന് എംഡിഎംഎ കണ്ടെടുത്തു. കോട്ടയംപൊയിൽ സ്വദേശി അഷ്കർ സി.എച്ച് (32) ആണ് കൂത്തുപറമ്പ് പോലീസിന്റെ പിടിയിലായത്. ഇയാളിൽനിന്ന് 12.64 ഗ്രാം മാരക ലഹരിമരുന്നായ എംഡിഎംഎ കണ്ടെടുത്തു.കൂത്തുപറമ്പ് ബസ് സ്റ്റാൻഡ് പരിസരത്ത് പോലീസ് പെട്രോളിങ് നടത്തുന്നതിനിടെയാണ് സംഭവം. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട അഷ്കർ, പോലീസിനെ കണ്ടയുടൻ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. അഷ്കറിനെ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയത്. ബാംഗ്ലൂരിൽനിന്നാണ് എംഡിഎംഎ കൊണ്ടുവന്നതെന്ന് പറയുകയും ചെയ്തു.കൂത്തുപറമ്പ് പോലീസ് സ്റ്റേഷൻ എസ്.ഐ വിപിൻ ടി.എമ്മിന്റെ നേതൃത്വത്തിൽ സിവിൽ പോലീസ് ഓഫീസർമാരായ മിതോഷ്, ജിബിൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

മു​ൻ മ​ന്ത്രി​യും മു​സ്‌ലീം ലീ​ഗ് നേ​താ​വു​മാ​യ വി.​കെ. ഇ​ബ്രാം​ഹിം കു​ഞ്ഞ് അ​ന്ത​രി​ച്ചു.

Image
  മു​ൻ മ​ന്ത്രി​യും മു​സ്‌ലീം ലീ​ഗ് നേ​താ​വു​മാ​യ വി.​കെ. ഇ​ബ്രാം​ഹിം കു​ഞ്ഞ്(74) അ​ന്ത​രി​ച്ചു. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.ശ്വാ​സ​കോ​ശ അ​ർ​ബു​ദ​ത്തെ തു​ട​ർ​ന്ന് ഏ​റെ​നാ​ള്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യ​തി​നെ തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച​യാ​ണ് ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ വീ​ണ്ടും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.