കൂത്തുപറമ്പിൽ മാരക ലഹരിമരുന്നുമായി യുവാവ് പിടിയിൽ. Newsofkeralam



കൂത്തുപറമ്പ് ബസ് സ്റ്റാൻഡിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട യുവാവിൽനിന്ന് എംഡിഎംഎ കണ്ടെടുത്തു. കോട്ടയംപൊയിൽ സ്വദേശി അഷ്കർ സി.എച്ച് (32) ആണ് കൂത്തുപറമ്പ് പോലീസിന്റെ പിടിയിലായത്. ഇയാളിൽനിന്ന് 12.64 ഗ്രാം മാരക ലഹരിമരുന്നായ എംഡിഎംഎ കണ്ടെടുത്തു.കൂത്തുപറമ്പ് ബസ് സ്റ്റാൻഡ് പരിസരത്ത് പോലീസ് പെട്രോളിങ് നടത്തുന്നതിനിടെയാണ് സംഭവം. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട അഷ്കർ, പോലീസിനെ കണ്ടയുടൻ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. അഷ്കറിനെ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയത്. ബാംഗ്ലൂരിൽനിന്നാണ് എംഡിഎംഎ കൊണ്ടുവന്നതെന്ന് പറയുകയും ചെയ്തു.കൂത്തുപറമ്പ് പോലീസ് സ്റ്റേഷൻ എസ്.ഐ വിപിൻ ടി.എമ്മിന്റെ നേതൃത്വത്തിൽ സിവിൽ പോലീസ് ഓഫീസർമാരായ മിതോഷ്, ജിബിൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.