കണ്ണൂർ കോർപ്പറേഷൻ പുഴാതി സോണലിലെ കൗൺസിലർമാർക്ക് സ്വീകരണം നൽകി.
കണ്ണൂർ : കണ്ണൂർ കോർപ്പറേഷൻ പുഴാതി സോണൽ പരിധിയിലെ 8 ഡിവിഷനുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാർക്ക് സോണൽ ഓഫീസിൽ സ്വീകരണം നൽകി. സ്വീകരണവും ഉപഹാര വിതരണവും മേയർ അഡ്വ. പി ഇന്ദിര ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ കെ പി താഹിർ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി കെ മുഹമ്മദ് അലി, കൗൺസിലർമാരായ അനൂപ് ബാലൻ, വി പുരുഷോത്തമൻ, കെ ഉഷാകുമാരി, കെ ശ്രീജ, ഷബീർ കുഞ്ഞിപ്പള്ളി, എ കെ മജേഷ്, സുബൈർ കിച്ചിരി, സോണൽ ഓഫീസർ ഇ പി അബ്ദുല്ല, അസിസ്റ്റന്റ് എൻജിനീയർ ജ്യോതിഷ് ബാബു, ഹെൽത്ത് ഇൻസ്പെക്ടർ അനുഷ്ക, സിഡിഎസ് ചെയർപേഴ്സൺ ജ്യോതിലക്ഷ്മി, സൂപ്രണ്ട് വി പി ഷഹനാദ് തുടങ്ങിയവർ സംസാരിച്ചു.
- അബൂബക്കർ പുറത്തീൽ, കണ്ണൂർ ഡെസ്ക്. ന്യൂസ് ഓഫ് കേരളം.
കണ്ണൂർ കോർപ്പറേഷനുമായി ബന്ധപ്പെട്ട വാർത്തകൾ താഴെ ക്ലിക്ക് ചെയ്ത് വായിക്കാം :
കെ.പി. താഹിർ കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ആകും.
കണ്ണൂര്‍ കോർപറേഷൻ മേയറായി പി. ഇന്ദിര സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
മെഡിസെപ് : പ്രീമിയം വർദ്ധനവ് പിൻവലിക്കണം : എ എം ജാഫർഖാൻ.
പുതുവത്സരാഘോഷം; പയ്യാമ്പലം ബീച്ചിലേക്ക് ഗതാഗത നിയന്ത്രണം.

Comments