മെഡിസെപ് : പ്രീമിയം വർദ്ധനവ് പിൻവലിക്കണം : എ എം ജാഫർഖാൻ.
കണ്ണൂർ: മെഡിസെപ് പദ്ധതിയുടെ പ്രതിമാസ പ്രീമിയമായി നൽകുന്ന തുക ഭീമമായി വർധിപ്പിച്ച സർക്കാർ തീരുമാനവും പ്രീമിയത്തോടൊപ്പം ജിഎസ്ടി തുക ഈടാക്കാനുള്ള തീരുമാനവും പിൻവലിക്കണമെന്ന് കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് എ എം ജാഫർഖാൻ പറഞ്ഞു. മെഡിസെപ്പ് പദ്ധതിയിൽ ജീവനക്കാരുടെ ഇഷ്ടത്തിനനുസരിച്ച് ചേരാനുള്ള സൗകര്യം ഒരുക്കണമെന്നും ലോൺ റിക്കവറി തുകയിൽ നിന്നും രണ്ട് ശതമാനം വരുന്ന തുക കമ്മീഷനായി ഈടാക്കാനുമുള്ള സർക്കാർ തീരുമാനവും ഉടൻ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എം പാനൽ ചെയ്ത ആശുപത്രികളുടെ ലിസ്റ്റ് പോലും പ്രഖ്യാപിക്കാതെ സർക്കാറും ഇൻഷുറൻസ് കമ്പനിയും ഒത്തു കളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരള എൻ ജി ഒ അസോസിയേഷൻ കണ്ണൂർ ജില്ല കൺവെൻഷനും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് കെ.വി മഹേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എ പി സുനിൽ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറർ വി പി ബോബിൻ, വൈസ് പ്രസിഡന്റ് ജി എസ് ഉമാശങ്കർ, സെക്രട്ടറിമാരായ എം ഒ ഡയ്സൺ, ജോയ് ഫ്രാൻസിസ് സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ വി അബ്ദുൽ റഷീദ്, എ ഉണ്ണികൃഷ്ണൻ,അഷറഫ് ഇരിവേരി, പി നന്ദകുമാർ ജില്ലാ ട്രഷറർ വി ആർ സുധീർകുമാർ, പി പ്രദീപൻ, സി നജ്മ, എ എൻ ജയശ്രീ തുടങ്ങിയവർ സംസാരിച്ചു. കണ്ണൂർ കോർപ്പറേഷൻ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ട എൻ ജി ഒ അസോസിയേഷൻ മുൻ സംസ്ഥാന കമ്മിറ്റി അംഗം കെ ഉഷാകുമാരി, കോളയാട് ഗ്രാമ പഞ്ചായത്ത് അംഗം എം ബാലചന്ദ്രൻ എന്നിവരെ ചടങ്ങിൽ വച്ച് അനുമോദിച്ചു.


Comments