കണ്ണൂർ സിറ്റിയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച പോലീസ് സ്റ്റേഷനുകളെയും ഉദ്യോഗസ്ഥരെയും ആദരിച്ചു; വളപട്ടണം മികച്ച പോലീസ് സ്റ്റേഷൻ.

Newsofkeralam | a online news portal 



കണ്ണൂർ: 2026 ആഗസ്റ്റ് മാസത്തിൽ വിവിധ മേഖലകളിൽ മികവാർന്ന സേവനം കാഴ്ചവെച്ച പോലീസ് ഉദ്യോഗസ്ഥരെയും പോലീസ് സ്റ്റേഷനുകളെയും കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ബി.വി. വിജയ ഭരത് റെഡ്ഡി ഐ.പി.എസ് മൊമെന്റോയും പ്രശംസാപത്രവും നൽകി അനുമോദിച്ചു.
ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളുടെ പ്രകടനം വിലയിരുത്തിയതിൽ മികവുറ്റ പ്രവർത്തനം കാഴ്ചവെച്ച വളപട്ടണം പോലീസ് സ്റ്റേഷൻ മികച്ച സ്റ്റേഷനായി തെരഞ്ഞെടുക്കപ്പെട്ടു. കണ്ണപുരം മികച്ച രണ്ടാം സ്റ്റേഷനുള്ള അവാർഡി അർഹമായി. മയക്കുമരുന്ന് കേസ് ഡിറ്റക്ഷൻ, സ്വമേധയാ കേസെടുക്കൽ, കളവു കേസ് തെളിയിക്കൽ, കേസന്വേഷണത്തിലെ മികവ്, പരാതി പരിഹാരം തുടങ്ങിയവയാണ് സ്റ്റേഷനുകളെ മുന്നിലെത്തിച്ച പ്രധാന ഘടകങ്ങൾ.
പോലീസ് സഭ ഹാളിൽ വെച്ചു നടന്ന കണ്ണൂർ സിറ്റി പോലീസിന്റെ മാസാന്ത്യ ക്രൈം കോൺഫറൻസിൽ വെച്ച്, മികച്ച പോലീസ് സ്റ്റേഷനുള്ള അവാർഡ് വളപട്ടണം പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ വിപിൻ ടി.എമ്മും, മികച്ച രണ്ടാമത് പോലീസ് സ്റ്റേഷനുള്ള അവാർഡ് കണ്ണപുരം പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ സഹദ് എൻ.കെയും കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറിൽ നിന്നും ട്രോഫി ഏറ്റുവാങ്ങി. കൂടാതെ, വിവിധ പ്രവർത്തന മികവിനുള്ള പ്രശംസാപത്രങ്ങൾ മറ്റു ഉദ്യോഗസ്ഥരും ഏറ്റുവാങ്ങി. കണ്ണൂർ സിറ്റി പോലീസ് പരിധിയിലെ ക്രമസമാധാന പാലനത്തിലും കുറ്റകൃത്യങ്ങൾ തടയുന്നതിലുമുള്ള മികച്ച പ്രവർത്തനങ്ങൾക്കാണ് ഈ അംഗീകാരങ്ങൾ നൽകിയിട്ടുള്ളത്.

വാർത്ത തയ്യാറാക്കിയത് : 
• അബൂബക്കർ പുറത്തീൽ, ന്യൂസ്‌ ഓഫ് കേരളം,
  കണ്ണൂർ ഡെസ്ക്..






Comments