കണ്ണൂരിൽ നിന്ന് സ്കൂട്ടർ മോഷ്ടിച്ചു കടന്നുകളഞ്ഞ പ്രതിയെ എറണാകുളത്ത് നിന്നും പിടികൂടി കണ്ണൂർ സിറ്റി പോലീസ്.
Newsofkeralam | a online news portal
• അബൂബക്കർ പുറത്തീൽ, ന്യൂസ് ഓഫ് കേരളം, കണ്ണൂർ ഡെസ്ക്.
കണ്ണൂർ : കണ്ണൂരിൽ നിന്ന് സ്കൂട്ടർ മോഷ്ടിച്ചു കടന്നുകളഞ്ഞ പ്രതി പിടിയിലായി. കണ്ണൂർ സിറ്റി സ്റ്റേഷനിലെ പോലീസ് സംഘം എറണാകുളത്ത് നിന്നുമാണ് പാലക്കാട് സ്വദേശിയായ പ്രതിയായഎസ്. ആദിത്യനെ (23) പിടികൂടിയത്. ഓഗസ്റ്റ് 11-നായിരുന്നു കേസിനാസ്പദമായ സംഭവം. കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപമുള്ള മൈത്രി മെഡിക്കൽസ് ഉടമ സി.എം. ഷംഷീറിന്റെ സ്കൂട്ടറാണ് കടയുടെ മുൻവശത്തുനിന്ന് മോഷണം പോയത്. സ്കൂട്ടറിലുണ്ടായിരുന്ന 2000 രൂപ വിലവരുന്ന മരുന്നുകളും നഷ്ടപ്പെട്ടിരുന്നു. കണ്ണൂർ സിറ്റി സ്റ്റേഷൻ എസ്.എച്ച്.ഒ വൈഷ്ണവ് രാമചന്ദ്രന്റെ നേതൃത്വത്തിൽ എസ്ഐ സജീവൻ സിവിൽ പോലീസ് ഓഫീസർമാരായ മിഥുൻ, അനീസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
.
October 01, 2026
Newsofkeralam | a online news portal

Comments