ഒരാഴ്ച നീണ്ടു നിൽക്കുന്ന ശുചീകരണ യജ്ഞത്തിന് തുടക്കമായി.

Newsofkeralam | a online news portal 

• അബൂബക്കർ പുറത്തീൽ, ന്യൂസ്‌ ഓഫ് കേരളം,  കണ്ണൂർ ഡെസ്ക്.

കണ്ണൂർ : ഗാന്ധി ജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി മുണ്ടേരി ഗ്രാമ പഞ്ചായത്ത്‌ ഒമ്പതാം വാർഡിൽ ടീം പാറത്തുംചാലിന്റെ സഹകരണത്തോടെ ഒരാഴ്ച നീണ്ടു നിൽക്കുന്ന ശുചീകരണ യജ്ഞത്തിന് തുടക്കമായി. ഒരു വർഷത്തെ ശുചിത്വ മത്സരത്തിന്റെ ഭാഗമായി 2027 ലെ ഗാന്ധി ജയന്തി ദിനം വരെ വീടും പരിസരവും ഏറ്റവും ശുചിയാക്കി വെക്കുന്ന മൂന്ന് വീടുകൾക്ക് വാർഡിന്റെ വകയായി മികച്ച സമ്മാനവും പ്രത്യേക ആദരവും നൽകും. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് സി.കെ റസീന ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി അഷ്‌റഫ്‌ അധ്യക്ഷത വഹിച്ചു. എടക്കാട് ബ്ലോക്ക്‌ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഹാരിസ് പടന്നോട്ട് മുഖ്യാഥിതിയായി. എ അഷ്‌റഫ്‌ മാസ്റ്റർ, അഹമ്മദ് തളയങ്കണ്ടി, കെ കനകൻ മാസ്റ്റർ, പാറോത്തുംചാൽ ടീം അംഗങ്ങളായ എം.പി മുജീബ്, സി.എച്ച് മുസ്തഫ മാസ്റ്റർ, ഷാജിർ പി.സി, ഷബീർ പി.സി, അബ്ബാസ് കെ.വി, സഫീർ മുക്കണ്ണി, എം മുഹമ്മദലി, റമീസ് മുക്കണ്ണി, മൊയ്‌തു സി.കെ, റയീസ് പടന്നോട്ട്, ആശാ വർക്കർ റീന, തൊഴിലുറപ്പ് പ്രവർത്തകർ, ഹരിത കർമ്മസേന തുടങ്ങിയവർ നേതൃത്വം നൽകി.







.
October 01, 2026
Newsofkeralam | a online news portal 





Comments