'വിശുദ്ധ റമളാന്‍ ആത്മവിശുദ്ധിക്ക്' : തന്‍സീലിന് തുടക്കമായി.
കണ്ണൂർ: 'വിശുദ്ധ റമളാന്‍ ആത്മവിശുദ്ധിക്ക്' എന്ന ശീര്‍ഷകത്തില്‍ എസ്.വെെ.എസ് നടത്തുന്ന റമളാന്‍ കാമ്പയിന്‍റെ ഭാഗമായുള്ള ഖുര്‍ആന്‍ പാരായണ പഠനം 'തന്‍സീലിന്' തുടക്കമായി. പാറപ്രം ജുമാമസ്ജിദില്‍ വെച്ച നടന്ന തലശ്ശേരി സോണ്‍ തല ഉദ്ഘാടനം എസ്.വെെ എസ് സോണ്‍ വെെസ് പ്രസിഡന്‍റ് നാസര്‍ മുസ്ലിയാര്‍ ഏഴരയുടെ അധ്യക്ഷതയില്‍ സയ്യിദ് യാസീന്‍ തങ്ങള്‍ നിര്‍വഹിച്ചു. ഉമർ സഖാഫി, അബ്ദുൽ അസീസ് മഹ്ളരി, സൈഫുള്ള ചിറക്കര, ശുഹൈബ് കതിരൂർ, റഹൂഫ് പാറപ്രം തുടങ്ങിയവർ സംബന്ധിച്ചു. യൂണിറ്റ് കേന്ദ്രങ്ങളില്‍ നടത്തുന്ന തന്‍സീലിന് പ്രത്യേകം പരിശീലനം ലഭിച്ച ട്യൂടര്‍മാര്‍ നേതൃത്വം നല്‍കും. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW