സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഞായറാഴ്ച.


             - അബൂബക്കർ പുറത്തീൽ, 
         കണ്ണൂർ ഡെസ്ക്. ന്യൂസ്‌ ഓഫ് കേരളം.

കണ്ണൂർ : സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഡോ. ആഷിഖ് ഹോപ്പ് മെഡിക്കൽ സെന്ററും ടൈംപാസ് ആർട്‌സ് & സ്പോർട്‌സ് ക്ലബും പള്ളിപ്രം സഹകരിച്ചാണ് പള്ളിപ്രം യു. പി സ്കൂളിൽ മെയ് 24 ഞായറാഴ്ച ക്യാമ്പ് നടക്കുന്നത്. ഞായറാഴ്ച രാവിലെ  പത്തുമണി മുതൽ ഉച്ചക്ക് ഒരു മണി വരെയാണ് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടക്കുക. കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. പി ഇന്ദിര ഉദ്ഘാടനം ചെയ്യും. ടൈം പാസ് ക്ലബ്ബ് രക്ഷാധികാരി പി സജയൻ അധ്യക്ഷത വഹിക്കും. ടൈം പാസ് ക്ലബ്ബ് സെക്രട്ടറി കെ. നിഖിൽ, കണ്ണൂർ കോർപറേഷൻ കൗൺസിലർമാരായ കെ.അർഷാദ്, കെ. ടി മുർഷിദ്, ടൈം പാസ് ക്ലബ്ബ് പ്രസിഡണ്ട് പി അഹമ്മദ് തുടങ്ങിയവർ സംസാരിക്കും. ജനറൽ, ഓർത്തോ, ശിശുരോഗ വിഭാഗം ഡോക്ടർമാരുടെ പരിശോധനകളാണ് ക്യാമ്പിൽ ലഭ്യമാകുന്ന സൗജന്യ സേവനങ്ങൾ. ഷുഗർ, ബ്ലഡ്‌ പ്രഷർ എന്നിവയും ക്യാമ്പിൽ സൗജന്യമായി പരിശോധിക്കാം. വിറ്റാമിൻ ഡി, ടി.എഫ്.ടി, എച്ച്. ബിഎ1സി രക്ത പരിശോധനകൾ 50 ശതമാനവും മറ്റു രക്ത പരിശോധനകൾ 30 ശതമാനവും വിലകിഴിവിൽ ഈ ക്യാമ്പിൽ വെച്ച് നടത്താവുന്നതാണ്. ഡോ. ആഷിഖ് അബ്ദുള്ള MBBS, HMRC. FDM, അസ്ഥി രോഗ വിഭാഗം ഡോ. വിഷ്ണു പത്മനാഭൻ MBBS, MS ORTHO, DNB ORTHO, MNAMS, MRCS, ശിശുരോഗ വിഭാഗം ഡോ. ജിഷ ജിതിൻ MBBS, DNB PEDIATRICS, ജനറൽ പ്രക്റ്റീഷണർ ഡോ. ജബറുൽ ഹഖ് MBBS എന്നിവരുടെ സേവനവും ക്യാമ്പിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് : 8075894720, 9946153656, 9895384725.

Follow the • News Of Keralam • ന്യൂസ് ഓഫ് കേരളം channel on WhatsApp: https://whatsapp.com/channel/0029Vb5pE8vHLHQeuJMEIe0I






Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam