യു.ഡി.എഫ് പ്രചരണത്തെ ഇളക്കി മറിച്ച് ഡി കെ ശിവകുമാർ.


    - അബൂബക്കർ പുറത്തീൽ, 
     കണ്ണൂർ ഡെസ്ക്. ന്യൂസ്‌ ഓഫ് കേരളം.

കണ്ണൂർ: യു. ഡി.എഫ് സ്ഥാനാർത്ഥി ടി.ഓ മോഹനൻ്റെ തിരഞ്ഞുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി കർണ്ണാടക ഉപ മുഖ്യമന്ത്രി ഡി.കെ ശിവകുമാറും കണ്ണൂർ എം.പി കെ സുധാകരൻ, എൻ എ ഹാരിസ് എം . എൽ എ എന്നിവരും സ്ഥാനാർത്ഥിയോടൊപ്പം തുറന്ന വാഹനത്തിൽ കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് നിന്നാരംഭിച്ച് കണ്ണൂർ സിറ്റിയിൽ സമാപിച്ച റോഡ് ഷോ പ്രവർത്തകരെ ഇളക്കി മറിച്ച് ആവേശഭരിതമാക്കി. ഇരുചക്ര വാഹനങ്ങളും, നിരവധി വാഹനങ്ങളുടെ ഡി.ജെ സെറ്റും വാദ്യങ്ങളുമായി നട്ടുച്ച മെയിൽ വകവെക്കാതെ ഉജ്വല പ്രകടനത്തോടെയാണ് കണ്ണൂർ പട്ടണത്തിൽ റോഡ് ഷോ നടത്തിയത്. ആയിരക്കണക്കിന് പ്രവർത്തക അകമ്പടിയോടെയാണ് റോഡ് ഷോ സമാപിച്ചത്. കർണ്ണാടകയിൽ കോൺഗ്രസ് വിജയകരമായി നടപ്പിലാക്കിയ 5 ഇന ഗ്യാരണ്ടിയാണ് യു.ഡി.എഫ് പ്രഖ്യാപിച്ചത്. കേരളത്തിലും നടപ്പിലാക്കാൻ സാധിക്കും. കർണ്ണാടക സർക്കാർ നടപ്പിലാക്കിയ അനുഭവ സമ്പത്ത് 5 ഇന ഗ്യാരണ്ടി നടപ്പിലാക്കാൻ കേരളത്തിന് സാധിക്കുമെന്ന് ഉറപ്പ് നൽകുന്നു. യു.ഡി.എഫ്നെ വിജയിപ്പിക്കാൻ പ്രവർത്തകർ കഠിനാധ്വാനം ചെയ്യണമെന്ന് ഡി.കെ ശിവകുമാർ ആവശ്യ പ്പെട്ടു. ഡി. സി. സി പ്രസിഡണ്ട് മാർട്ടിൻ ജോർജ്, ഇലക്ഷൻ കമ്മിറ്റി ചെയർമാൻ അഡ്വ. എം.പി മുഹമ്മദലി, കൺവീനർ രാജീവൻ എളയാവൂർ എന്നീവരുo ജില്ലയിലെ യു.ഡി.എഫ് നേതാക്കളും റോഡ് ഷോക്ക് നേതൃത്വം നൽകി.












Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam