കെ.എസ്.ഇ.ബി സബ് എഞ്ചിനീയർ കെ ശ്രീജിത്തിന് നാട് യാത്രാമൊഴിയേകി.

Newsofkeralam | a online news portal 

കണ്ണൂർ: സ്‌കൂട്ടർ യാത്ര ചെയ്യവേ പാപ്പിനിശ്ശേരിക്കടുത്ത് വെച്ച് ലോറിയിൽ നിന്നും തെന്നിമാറി തെറിച്ച ഓക്സിജൻ സിലിണ്ടർ ദേഹത്ത് തട്ടി മരണമടഞ്ഞ കെ.എസ്.ഇ.ബി സബ് എഞ്ചിനീയർ കെ ശ്രീജിത്തിന് നാട് യാത്രാമൊഴിയേകി. പുഴാതി സോമേശ്വര ക്ഷേത്രത്തിന് സമീപമുള്ള വസതിയിൽ അന്ത്യോപചാരം അർപ്പിക്കുവാൻ കെ.വി സുമേഷ് എം.എൽ.എ, സാമൂഹിക രാഷ്‌ട്രീയ മേഖലകളിലെ പ്രമുഖർ കെ.എസ്. ഇ.ബി ഉദ്യോഗസ്ഥർ തുടങ്ങി നൂറുകണക്കിന്  ആളുകളെത്തി. കെ.എസ്.ഇ.ബിയിലെ മികച്ച ഉദ്യോഗസ്ഥനും സൗമ്യ പ്രകൃതക്കാരനുമായ ശ്രീജിത്ത് ഉപഭോക്താക്കളോടും സഹപ്രവർത്തകരോടും കാണിച്ച സ്‌നേഹത്തിൻ്റെയും കരുതലിൻ്റെയും നേർസാക്ഷ്യമായിരുന്നു അന്ത്യോചാരമർപ്പിക്കുവാനെത്തിയ ജനകൂട്ടം. 
പയ്യാമ്പലത്തെ സംസ്‌കാരത്തിന് മുമ്പ് വീട്ടിൽ നടന്ന അനുശോചന യോഗത്തിൽ കെ.എസ്.ഇ.ബി തളിപ്പറമ്പ സബ്ബ് ഡിവിഷൻ അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ. സുധീഷ് വിവിധ സംഘടന പ്രതിനിധികളായ എ. സമീർ (കെ.എസ്.ഇ.ബി - വാട്ടർ അതോറിറ്റി സി.ഐ.ടി.യു), സി. ജഗദീശൻ (കെ.എസ്.ഇ.ബിഒ.എ), കെ ദിനേശ് കുമാർ (കെ.ഇ.ഇ. സി.എഫ് - ഐ.എൻ. ടി.യു.സി),   
വിപി ഉദയകുമാർ (കെ.എസ്.ഇ.ബി പി. എ)
 കെ.ദേവകുമാർ (ഇ.ബി.സി.എ) തുടങ്ങിയവർ സംസാരിച്ചു.






Comments