Posts

അഥിതി തൊഴിലാളികൾക്കും ചെറുപ്പക്കാർക്കും ലഹരി വിൽപ്പന നടത്തിക്കൊണ്ടിരിക്കവെ 52 ഗ്രാം ബ്രൗൺ ഷുഗറും 20 ഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ.

Image
കോട്ടയം : ചങ്ങനാശ്ശേരി തെങ്ങണയിൽ 52 ഗ്രാം ബ്രൗൺ ഷുഗറും 20 ഗ്രാം കഞ്ചാവുമായി യുവാവ്  പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശി മുബാറക് അലിയെ (37 ) എക്സൈസ് അറസ്റ്റ് ചെയ്തു. കോട്ടയം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ രാജേഷ്.പി.ജി യുടെ നേതൃത്വത്തിലാണ്‌ കേസ് കണ്ടെത്തിയത്. തെങ്ങണ കവലയിൽ അഥിതി തൊഴിലാളികൾക്കും ചെറുപ്പക്കാർക്കും ലഹരി വിൽപ്പന നടത്തിക്കൊണ്ടിരിക്കവെ ഇയാള്‍ പിടിയിലാവുകയായിരുന്നു.  കേസെടുത്ത സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്)മാരായ നൗഷാദ്.എം, അരുൺ.സി.ദാസ്, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) നിഫി ജേക്കബ്, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രശോഭ്.കെ.വി, ശ്യാം ശശിധരൻ, വനിത സിവിൽ എക്സൈസ് ഓഫീസർ സുജാത.സി.ബി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ജോഷി എന്നിവരുമുണ്ടായിരുന്നു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

സ്ഥലം കാണിക്കാനെന്ന വ്യാജേന വിളിച്ചു വരുത്തി മധ്യവയസ്കൻ്റെ കാറും പണവും റാഡോ വാച്ചും കൊള്ളയടിച്ച നാലുപേർ വളപട്ടണം പോലിസ് പിടികൂടി.

Image
കണ്ണൂർ : സ്വത്ത് വിൽക്കാനുണ്ടെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് മധ്യവയസ്കനൊപ്പം കാറിൽ എത്തി മർദ്ദിച്ചവശനാക്കി കാറും പണവും റാഡോ വാച്ചും കവർന്ന് കടന്നു കളഞ്ഞ നാലംഗ സംഘം പിടിയിൽ. കാട്ടാമ്പള്ളിയിലെ പി.ടി. റഹീം (55), ചിറക്കൽ ഓണപ്പറമ്പിലെ മന്ദാനാൽ സൂരജ് (34), വളപട്ടണം മന്ന യിലെ അജ്നാസ് (32), ചിറക്കൽ കാഞ്ഞിരത്തറയിലെ റാഫിഖ് (30) എന്നിവരെയാണ് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ ഐപിഎസ്, കണ്ണൂർ സിറ്റി എസിപി ടി. കെ രത്നകുമാർ എന്നിവരുടെ മേൽനോട്ടത്തിൽ വളപട്ടണം ഇൻസ്‌പെക്ടർ ടി. പി സുമേഷ്, എസ്.ഐ ടി.എം വിപിൻ, എസ്.ഐ പി. ഉണ്ണികൃഷ്ണനും ചേർന്ന് അറസ്റ്റു ചെയ്തത്. ഇന്നലെ രാവിലെ 10.30 മണിക്കാണ് സംഭവം. സ്വത്ത് കാണിച്ചു തരാമെന്ന് വിശ്വസിപ്പിച്ച് ഇരിക്കൂർ ചേടിച്ചേരി സ്വദേശി ബദരിയ മൻസിലിൽ കെ പി ഹംസയെ (64)യാണ് പ്രതികൾ ആക്രമിച്ച് കൊള്ളയടിച്ചത്. കല്ല് തുണിയിൽ കെട്ടി അടിക്കുകയും കൈ കൊണ്ട് മർദ്ദിക്കുകയും ചെയ്ത ശേഷം പരാതിക്കാരൻ്റെ കെ. എൽ- 79 - 5888 നമ്പർ കാറും ഡാഷ് ബോർഡിൽ സൂക്ഷിച്ച 2,66 000 രൂപയും കൈയിൽ ധരിച്ചിരുന്ന 1,65,000 രൂപയുടെ റാഡോ വാച്ചു മാണ് പ്രതികൾ കൊള്ളയടിച്ച് കടന്നു കളഞ്ഞത്. തുടർന്ന് നാട്ടുകാരുടെ സഹായത്തോ...

വ്യാജ വാർത്തകൾക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പി പി ദിവ്യ

Image
കണ്ണൂർ : വ്യാജ വാർത്തകൾക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പി പി ദിവ്യ. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി എന്നെയും എന്റെ കുടുംബത്തെയും മുഖ്യധാര മാധ്യമങ്ങളിലും, സമൂഹ മാധ്യമങ്ങളിലൂടെയും ,അപമാനിക്കുന്നതിനായി വസ്തുതാവിരുദ്ധമായ വ്യാജവാർത്തകൾ കെട്ടിച്ചമച്ചവർക്കും വാട്സ്അപ് ഫേസ്ബുക്ക്‌ ഇൻസ്റ്റാഗ്രാമിലൂടെ അത് പ്രചരിപ്പിക്കുകയും ചെയ്തവർക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്നാണ് പിപി ദിവ്യ അറിയിച്ചത്. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

തൻ്റെ പ്രതികരണമെന്ന നിലയിൽ ഇപ്പോൾ മാധ്യമങ്ങളിൽ വന്നു കൊണ്ടിരിക്കുന്ന വാർത്തകൾ തന്റെ അഭിപ്രായമല്ലെന്ന് പിപി ദിവ്യ; അത്തരമൊരു പ്രതികരണം ഞാൻ നടത്തിയിട്ടുമില്ലെന്നും ദിവ്യ.

Image
കണ്ണൂര്‍: ജില്ലാ കമ്മിറ്റിയില്‍ നിന്ന് തരംതാഴ്ത്തിയ പാര്‍ട്ടി നടപടിയില്‍ അതൃപ്തി പ്രകടിപ്പിച്ചുള്ള തന്റെ പ്രതികരണമെന്ന നിലയില്‍ മാധ്യമങ്ങളില്‍ വന്നു കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ തന്റെ അഭിപ്രായമല്ലെന്ന് സിപിഎം നേതാവ് പിപി ദിവ്യ.   ഇത്തരമൊരു പ്രതികരണം താന്‍ നടത്തിയിട്ടില്ലെന്നും ദിവ്യ അറിയിച്ചു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം. മാധ്യമങ്ങളോടു പറയാനുള്ളത് ഇന്നലെ തന്നെ പറഞ്ഞിട്ടുണ്ട്. മറ്റു വ്യാഖ്യാനങ്ങള്‍ക്ക് ഞാന്‍ ഉത്തരവാദിയല്ല. ഉത്തരവാദപ്പെട്ട ഒരു പാര്‍ട്ടി അംഗം എന്ന നിലയില്‍ എനിക്കു പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയുന്നതാണ് ഇതുവരെ അനുവര്‍ത്തിച്ചു വന്ന രീതി. അത് തുടരും. എന്റെ പാര്‍ട്ടി സ്വീകരിച്ച നടപടി ഞാന്‍ അംഗീകരിക്കുന്നു. എന്റെ സഖാക്കളും സുഹൃത്തക്കളും വ്യാജ പ്രചരണങ്ങളെ തള്ളിക്കളയണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ദിവ്യ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.  ദിവ്യയുടെ പ്രതികരണം പൂർണമായും :  എൻ്റെ പ്രതികരണമെന്ന നിലയിൽ ഇപ്പോൾ മാധ്യമങ്ങളിൽ വന്നു കൊണ്ടിരിക്കുന്ന വാർത്തകൾ എൻ്റെ അഭിപ്രായമല്ല . അത്തരമൊരു പ്രതികരണം ഞാൻ നടത്തിയിട്ടുമില്ല . മാധ്യമങ്ങളോടു പറയാനുള്ളത് ഇന്നലെ ത...

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്.

Image
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. ഇന്നലെ 680 രൂപയുടെ വന്‍ കുതിപ്പിന് ശേഷമാണു ഇന്ന് വില കുറഞ്ഞത്. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്.ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 58,200 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 7275 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5995 രൂപയുമാണ്. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കേരള പോലീസ് അസോസിയേഷൻ - കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

Image
കണ്ണൂർ : കേരള പോലീസ് അസോസിയേഷൻ - കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കണ്ണൂർ സിറ്റി ജില്ലാ കമ്മിറ്റികൾ സംയുക്തമായി ജില്ലയിലെ മുഴുവൻ പോലീസ് സേനാംഗങ്ങൾക്കുമായി രാവിലെ മുതൽ കണ്ണൂർ പോലീസ് ക്ലബിൽ സൗജന്യ കരൾ രോഗ നിർണയ ക്യാമ്പ് - Fibroscan സംഘടിപ്പിച്ചു. കണ്ണൂർ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ടി.കെ.രത്‌നകുമാർ ഉദ്ഘാടനം ചെയ്തു. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ ജോ.സെക്രട്ടറി ബിജു.പി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മുഹമ്മദ്‌ റയീസ് കരൾ രോഗത്തെ സംബന്ധിച്ച ബോധവൽക്കരണം നടത്തി. ജില്ലാ പോലീസ് സഹകരണ സംഘം പ്രസിഡണ്ട് പ്രജീഷ്.ടി ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കേരള പോലീസ് അസോസിയേഷൻ സംസ്ഥാന നിർവാഹക സമിതി അംഗം ഷൈജു മാച്ചാത്തി സന്നിഹിതനായി. കേരള പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സിനീഷ്.വി സ്വാഗതവും, കേരള പോലീസ് അസോസിയേഷൻ ജില്ലാ ട്രഷറർ രാജേഷ്.കെ.പി നന്ദിയും പറഞ്ഞു. വെള്ളിയാഴ്ച രാവിലെ മുതൽ വൈകുന്നേരം 7 മണി വരെ ജില്ലയിലെ  160 പോലീസ് സേനാംഗങ്ങൾക്ക്  ആണ്  ഫൈബ്രോ  സ്കാനിങ്ങ് പൂർത്തിയാക്കിയത്. • വാർത്ത പോസ്റ്റ് ചെയ്തത് : അബൂബക്കർ പുറത്തീൽ, കണ്ണൂർ ഡെസ്ക്. വാർത്തകൾ അയക്കാൻ : +91 8111 9888 77 newsofkeralam...

നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെയുണ്ടായ വെടിക്കെട്ടപകടത്തിൽ ചികിത്സയിലായിരുന്ന ഒരാൾകൂടി മരിച്ചു: ഇതോടെ വെടിക്കെട്ടപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി.

Image
നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെയുണ്ടായ വെടിക്കെട്ടപകടത്തിൽ ചികിത്സയിലായിരുന്ന ഒരാൾകൂടി മരിച്ചു. കിണാവൂർ സ്വദേശി രജിത്ത് (28) ആണ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഇതോടെ വെടിക്കെട്ടപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. ചെറുവത്തൂർ സ്വദേശി ഷിബിൻ രാജ്, കരിന്തളം കൊല്ലമ്പാറ സ്വദേശി കെ. ബിജു (38), ചോയ്യംകോട് സലൂൺ നടത്തുന്ന കിണാവൂർ സ്വദേശി രതീഷ്, ചോയ്യങ്കോട് കിണാവൂർ സ്വദേശി സന്ദീപ് (38) എന്നിവരാണ് അപകടത്തിൽ മരിച്ച മറ്റ് നാല് പേർ. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

പയ്യന്നൂർ കോളേജ് ഭരണ സമിതി പ്രസിഡണ്ടും കണ്ണൂർ ഡിസിസി ട്രഷറുമായ കെ.വി.രാമചന്ദ്രൻ മാസ്റ്റർ നിര്യതനായി.

Image
കണ്ണൂർ : പയ്യന്നൂർ കോളേജ് ഭരണ സമിതി പ്രസിഡണ്ടും കണ്ണൂർ ഡിസിസി ട്രഷറുമായ കെ.വി.രാമചന്ദ്രൻ മാസ്റ്റർ നിര്യതനായി. ഭൗതീകശരീരം 12:30 ന് കണ്ണൂർ ഡിസിസി ഓഫീസിലും ,രണ്ട് മണിക്ക് പഴയങ്ങാടി ടൗണിലും, 2.30 ന് പയ്യന്നൂർ ഗാന്ധി പാർക്കിലും, അഞ്ച് മണിക്ക് വെങ്ങര ഗാന്ധി മന്ദിരത്തിലും പൊതു ദർശനത്തിന് വെക്കും തുടർന്ന് സ്വവസതിയിലേക്ക് കൊണ്ടുപോകും. സംസ്കാരം ചടങ്ങുകൾ നാളെ (10.11.2024 ഞായർ ) രാവിലെ 10 മണിക്ക് വെങ്ങര സമുദായ ശമ്ശാനത്തിൽ നടക്കുമെന്നും കണ്ണൂർ ഡി.സി.സി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ് അറിയിച്ചു.   • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കേന്ദ്രം ഭരിക്കുന്ന ബിജെപി ഭരണകൂടം ആർഎസ്എസ് അജണ്ട രാജ്യത്ത് പൂർണമായും നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു; എസ്‌.ഡി.പിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുൽ ഹമീദ് മാസ്റ്റർ.

Image
കണ്ണൂർ : കേന്ദ്രം ഭരിക്കുന്ന ബിജെപി ഭരണകൂടം ആർഎസ്എസിന്റെ അജണ്ട പൂർണമായും രാജ്യത്ത് നടപ്പിലാക്കി ക്കൊണ്ടിരിക്കുകയാണെന്ന് എസ്‌.ഡി.പിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുൽ ഹമീദ് മാസ്റ്റർ. വഖഫ്, മദ്രസ തകർക്കുകയെന്ന ആർഎസ്.എസ് അജണ്ട നടപ്പിലാക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ എസ്‌.ഡി.പിഐ കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച  വഖഫ്-മദ്രസ സംരക്ഷണ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരിന്നു അദ്ദേഹം. പൗരത്വ നിയമം, ഏക സിവിൽ കോഡ്, ഏക ഇലക്ഷൻ, വഖഫ് ഭേദഗതി ബില്ല്, മദ്രസകൾക്കെതിരായ നീക്കം തുടങ്ങിയ ആർഎസ്എസ് താല്‌പര്യമാണ് കേന്ദ്രസർക്കാർ നടത്തി ക്കൊണ്ടിരിക്കുന്നത്. ഒരു സമൂഹത്തെ ദുർബലമാക്കി കീഴ്പെടുത്തുന്നതിന് വിശ്വാസപരമായും സാംസ്കാരികമായും സാമ്പത്തികമായും ശാരീരികമായും ഉന്മൂലനം ചെയ്യുക എന്നതാണ് ഫാഷിസ്റ്റ് ശൈലി. വഖഫ് നിയമ ഭേദഗതി, മദ്റസകൾക്കെതിരായ നീക്കം എന്നിവയിലൂടെ ഇതാണ് സംഘപരിവാർ ലക്ഷ്യമിടുന്നത്. രാജ്യത്ത് മുസ്ലിം വിഭാഗം മാത്രമല്ല മതപഠനശാലകൾ നടത്തുന്നത്. ഏത് മതം പഠിക്കാനും പഠിപ്പിക്കാനുള്ള ഭരണഘടന അവകാശമുള്ള രാജ്യമാണ് നമ്മുടേത്. പൗരത്വം നിഷേധിക്കുന്ന എൻആർസിയേക്കാൾ ഭീകരമാണ് വഖഫ് ഭേദഗതിക്ക് പിന്...

കുറഞ്ഞ നിരക്കില്‍ മൊബൈല്‍ ഫോണ്‍ റീചാര്‍ജ് എന്ന് പേരില്‍ നടക്കുന്ന തട്ടിപ്പ് ശ്രദ്ധിക്കണമെന്ന് പോലീസ്; ഇത്തരത്തില്‍ ലഭിക്കുന്ന വ്യാജ റീചാര്‍ജ് സന്ദേശങ്ങള്‍ തീര്‍ച്ചയായും അവഗണിക്കണമെന്നും പോലീസ്.

Image
 ഫോട്ടോ കടപ്പാട് കേരള പോലീസ് കുറഞ്ഞ നിരക്കില്‍ മൊബൈല്‍ ഫോണ്‍ റീചാര്‍ജ് എന്ന് പേരില്‍ നടക്കുന്ന തട്ടിപ്പ് ശ്രദ്ധിക്കണമെന്ന് പോലീസ്.  ഇതേ സംബന്ധിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്ന വ്യാജ പ്രചരണത്തെക്കുറിച്ചാണ് പൊലീസ് മുന്നറിയിപ്പ് നല്‍കത്. സാമൂഹ്യമാധ്യമങ്ങളില്‍ ഓഫര്‍ പോസ്റ്റിനൊപ്പം ഒരു വ്യാജ ലിങ്കും ഉണ്ടും. അതില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഫോണ്‍ പേ, ഗൂഗിള്‍ പേ, പേടിഎം മുതലായ ആപ്പുകളിലേയ്ക്കു പ്രവേശിക്കാം. തുടര്‍ന്ന് റീചാര്‍ജിങിനായി യുപിഐ പിന്‍ നല്‍കുന്നതോടെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമാകും. കേരള പോലീസ് ഫേസ്ബുക്ക് പോസ്റ്റ് പൂർണമായും  :  മൊബൈല്‍ ഫോണ്‍ റീചാര്‍ജിങ് കുറഞ്ഞ നിരക്കില്‍ ലഭിക്കുന്നു എന്ന വ്യാജപ്രചരണം സാമൂഹ്യമാധ്യമങ്ങളിലൂടെ നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇതോടൊപ്പം ഒരു വ്യാജ ലിങ്കും ലഭിക്കും. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഫോണ്‍ പേ, ഗൂഗിള്‍ പേ, പേടിഎം മുതലായ ആപ്പുകളിലേയ്ക്കു പ്രവേശിക്കുന്നു. തുടര്‍ന്ന് റീചാര്‍ജിങിനായി യു.പി.ഐ പിന്‍ നല്‍കുന്നതോടെ പരാതിക്കാരന് തന്‍റെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമാകുന്നു. ഇത്തരത്തില്‍ ലഭിക്കുന്ന വ്യാജ റീചാര്‍ജ് സന്ദേശ...

ജാമ്യം ലഭിച്ചത് കൊണ്ട് പിപി ദിവ്യ നിരപരാധിയാകുന്നില്ല: കെ. സുധാകരൻ; പിപി ദിവ്യ തെറ്റുതിരുത്തി മുന്നോട്ട് പോകുമെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞത് കുറ്റബോധം കൊണ്ടെന്നും സുധാകരൻ.

Image
കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി ചേലക്കരയില്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണം പൂർണമായും :  ജാമ്യം ലഭിച്ചത് കൊണ്ട് പിപി ദിവ്യ നിരപരാധിയാകുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി സിപിഎം അങ്ങനെകരുതണ്ട. മറിച്ച് ചിന്തിക്കുന്നവര്‍ക്ക് മൗഢ്യമാണ്.കേസിന്റെ വസ്തുതകള്‍ പരിശോധിച്ചല്ല മറ്റു ചിലകാര്യങ്ങള്‍ പരിഗണിച്ചാണ് കോടതി ജാമ്യം നല്‍കിയത്.അത് സ്വാഭാവിക നടപടിയാണ്.ജാമ്യം കിട്ടിയത് കൊണ്ട് കേസില്‍ നിന്ന് മോചിതയായിട്ടില്ല. നിരപരാധിത്വം തെളിയിക്കുമെന്നത് പിപി ദിവ്യയുടെ മാത്രം ആത്മവിശ്വാസമാണ്. നീതിക്കായുള്ള എഡിഎമ്മിന്റെ കുടുബം നടത്തുന്ന നിയമ പോരാട്ടങ്ങള്‍ക്ക് കോണ്‍ഗ്രസിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടാകും. പിപി ദിവ്യ നടത്തിയ ഗുരുതരമായ കുറ്റകൃത്യത്തെ നിസ്സാരവത്കരിക്കാന്‍ എല്‍ഡിഎഫും സര്‍ക്കാരും ശ്രമിച്ചാല്‍ അതിനെ കോണ്‍ഗ്രസ് ശക്തമായി പ്രതിരോധിക്കും. പോലീസിന്റെ അന്വേഷണത്തില്‍ സത്യം തെളിയില്ല. അവരുടെ കൈകള്‍ ബന്ധിച്ചാണ് അന്വേഷണത്തിന് വിട്ടത്. പിപി ദിവ്യയെ സംരക്ഷിക്കുന്നത് പോലീസാണ്. ഒളിവില്‍ കഴിയാനും കീഴടങ്ങാനും സൗകര്യം നല്‍കിയതും ഇതേ പോലീസാണ്. ഈ കേസില്‍ ജൂഡീഷ്യല്‍ അന്വേഷണത്തിന്റെ സാധ്യതകള്‍ ...

വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു.

Image
തിരുവനന്തപുരം : വയനാട് ജില്ലയിലെ മേപ്പാടി ഗ്രാമപഞ്ചായത്ത് പുഴുവരിച്ച അരിയും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്തു എന്ന സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു. മേപ്പാടി പഞ്ചായത്തിലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് ലഭിച്ച ഭക്ഷ്യവസ്തുക്കൾ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ വാർത്തയുടെ പശ്ചാത്തലത്തിലാണ് അന്വേഷണം. പഞ്ചായത്ത് വിതരണം ചെയ്തത് പഴയ സ്റ്റോക്ക് ആണോ ലഭ്യമായ ഭക്ഷ്യധാന്യങ്ങൾ ഏതെങ്കിലും തരത്തിൽ മാറ്റിയോ എന്നിങ്ങനെയുള്ള കാര്യങ്ങളും അന്വേഷണ വിധേയമാക്കും. ഇത് സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് സെക്രട്ടറി കുറിപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി നിർദേശിച്ചു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

ഗുണ്ടാ ആക്ട് പ്രകാരം ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയയാൾ മയക്കുമരുന്ന് ഗുളികളുമായി എക്‌സൈസിന്റെ പിടിയിലായി; വീടുകളില്‍ പോകാതെ ഹോസ്റ്റലുകളില്‍ തങ്ങുന്ന വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികൾക്കാണ് ഇയാൾ പ്രധാനമായും മയക്കുമരുന്ന് വിപണനം നടത്തിയിരുന്നത്.

Image
ഗുണ്ടാ ആക്ട് പ്രകാരം ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയയാൾ മയക്കുമരുന്ന് ഗുളികളുമായി എക്‌സൈസിന്റെ പിടിയിലായി. നിരവധി ക്രിമിനൽ-മയക്കുമരുന്ന് കേസുകളിലെ പ്രതിയായ കൊച്ചി ഗാന്ധി നഗർ സ്വദേശിയായ സുരേഷ് ബാലനെ(38 വയസ്)യാണ് എറണാകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി.സജിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും അത്യന്തം വിനാശകാരിയായ 40 നൈട്രോസെപാം (22.405 ഗ്രാം) ഗുളികകൾ കണ്ടെടുത്തു. പിടിയിലാകുന്ന സമയം അമിതമായി ലഹരി ഗുളികകള്‍ കഴിച്ചതു മൂലം അലറി വിളിച്ച് അക്രമങ്ങള്‍ അഴിച്ചു വിട്ട ഇയാളെ സാഹസികമായാണ് എക്സൈസ് സംഘം കീഴടക്കിയത്. നൈട്രോസെപാം ഗുളികകൾ 20 ഗ്രാമിൽ അധികം കൈവശം വയ്ക്കുന്നത് 10 വർഷത്തെ കഠിന തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന അതീവ ഗൗരവകരമായ കുറ്റകൃത്യമാണ്. വീടുകളില്‍ പോകാതെ ഹോസ്റ്റലുകളില്‍ തങ്ങുന്ന വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികൾക്കാണ് ഇയാൾ പ്രധാനമായും മയക്കുമരുന്ന് വിപണനം നടത്തിയിരുന്നത്. ഇത്തരത്തിലുള്ള മയക്കുമരുന്നിൻ്റെ ചെറിയ തോതിലുള്ള ഉപയോഗം പോലും വളരെ പെട്ടെന്ന് ലഹരിക്ക് അടിമയാക്കും. ഇയാളുടെ കെണിയില്‍ അകപ്പെട്ട യുവതീ യുവാക്കളെ കണ്ടെത്തി എറണാകുളം കച്ചേരിപ്പടി, മൂവാറ്റു...

പോന്നോർ SC നഗർ സന്ദർശനവും പരാതി പരിഹാര അദാലത്തും നടത്തി തൃശൂർ സിറ്റി പോലീസ് കമ്മീഷണർ.

Image
തൃശൂർ : പോന്നോർ SC നഗറിലെ പരാതി പരിഹാര അദാലത്ത് തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ഇളങ്കോ ആർ ഐ പി എസ് ഉദ്ഘാടനം ചെയ്തു. പോന്നോർ SC നഗർ സന്ദർശനവും നടത്തി പോന്നോർ SC നഗർ നിവാസികളോട് സംസാരിച്ചു 2002ൽ രാജ്യത്തിന് ജീവൻ ബലിയർപ്പിച്ച ലഫ്റ്റനൻറ് കേണൽ സുനിൽ ശ്രീധറിന്റ സ്മരണാർത്ഥം മാതാപിതാക്കൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കുള്ള തുക തൃശൂൾ സിറ്റി പോലീസ് കമ്മീഷണർക്ക് കൈമാറി. കമ്മീഷണർ പ്രസ്തുത ചടങ്ങിൽ ഇരുവരെയും പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു പരാതി പരിഹാര അദാലത്തിൽ  ജനങ്ങളിൽ നിന്ന് നേരിട്ട് പരാതി സ്വീകരിക്കുകയും വേണ്ട നടപടികൾ ചെയ്യാമെന്നും കമ്മീഷണർ ഉറപ്പ് നൽകി. എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും കലാകായിക പ്രതിഭകളെയും ആദരിച്ചു. പഠനത്തോടൊപ്പം കായികപരമായും മുന്നേറുന്നതിനായി കുട്ടികൾക്ക് ഫുട്ബോളുകൾ നൽകി. വർദ്ധിച്ചുവരുന്ന സൈബർകുറ്റകൃത്യങ്ങൾക്കെതിരെ കരുതിയിരിക്കാനും സൈബർ സുരക്ഷാനിർദ്ദേശങ്ങൾ പാലിക്കാനും നിർദ്ദേശിച്ചു. ഡിജിറ്റൽ മീഡിയ അഡിക്ഷനിൽ കുട്ടികളും മതാപിതാക്കളും ഒരുപോലെ ശ്രദ്ധപുലർത്തണമെന്നും ഡിജിറ്റൽ അഡിക്ഷൻ പ്രതിവിധിക്ക് തൃശൂർ സിറ്റി പോലിസ് കമ്മീഷണർ ഓഫീസിൽപവർത്...

ലോക് സഭാ ഉപതിരഞ്ഞെടുപ്പിന് സജ്ജം; വയനാട് ജില്ലയിലെ വിവിധ സ്റ്റേഷൻ പരിധികളിൽ ഇതു വരെ നടത്തിയ പരിശോധനകളിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന ഇരുപത്തൊൻപത് ലക്ഷത്തോളം രൂപയും, തോക്കിൻ തിരകളും, എം.ഡി.എം.എ, മെത്താഫിറ്റമിൻ, ഹാഷിഷ് ഓയിൽ,കഞ്ചാവ് തുടങ്ങിയ ലഹരി വസ്തുക്കളും മറ്റും പിടിച്ചെടുത്തിട്ടുണ്ട്.

Image
കൽപ്പറ്റ: ലോകസഭാ ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ജില്ലാ പോലീസിന്റെ മേൽനോട്ടത്തിൽ ജില്ലയിലെ വിവിധയിടങ്ങളിൽ പരിശോധനകളും മറ്റും കർശനമാക്കി. ഇതിനായി പോലീസിനൊപ്പം പ്രവർത്തിക്കുന്നതിനായി കേന്ദ്ര സേനയും മറ്റു വകുപ്പുകളും സജീവമാണ്. കൂടാതെ ജില്ലയിൽ മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശങ്ങളെ കൂടുതൽ കേന്ദ്രീകരിച്ച് പട്രോളിങ്, റൂട്ട് മാർച്ച്‌,സംസ്ഥാന അതിർത്തികളിൽ പിക്കറ്റ് പോസ്റ്റ്‌ എന്നിങ്ങനെ വിവിധ ടീമുകളായാണ് പരിശോധന. ജില്ലയിൽ വിവിധയിടങ്ങളിലായി 29 സ്റ്റാറ്റിക് സർവൈല്ലൻസ് ടീമും, 15 ഇലക്ഷൻ ഫ്ലയിങ് സ്ക്വാഡുകളും പ്രവർത്തിച്ചു വരുന്നുണ്ട്.  ജില്ലയിലെ വിവിധ സ്റ്റേഷൻ പരിധികളിൽ ഇതു വരെ നടത്തിയ പരിശോധനകളിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന ഇരുപത്തൊൻപത് ലക്ഷത്തോളം രൂപയും, തോക്കിൻ തിരകളും, എം.ഡി.എം.എ, മെത്താഫിറ്റമിൻ, ഹാഷിഷ് ഓയിൽ,കഞ്ചാവ് തുടങ്ങിയ ലഹരി വസ്തുക്കളും മറ്റും പിടിച്ചെടുത്തിട്ടുണ്ട്. പോലീസും കേന്ദ്രസേനയും (സി.ആർ.പി.എഫ്, സി.ഐ.എസ്.എഫ് ) സംയുക്തമായി 26.10.2024 മുതൽ 25 ഓളം ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി റൂട്ട് മാർച്ച്‌ നടത്തുകയും അതിർത്തികളിൽ ബോർഡർ സീലിംഗ് ഡ്യൂട്ടിയും ചെയ്തു ...

കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പി പി ദിവ്യയ്ക്ക് ജാമ്യം.

Image
കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പി പി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചു. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. കഴിഞ്ഞ പതിനൊന്ന് ദിവസമായി പളളിക്കുന്നിലെ വനിതാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു പിപി ദിവ്യ. അന്വേഷണവുമായി സഹകരിച്ചെന്നും ജാമ്യം നല്‍കണമെന്നുമായിരുന്നു ദിവ്യയുടെ വാദം. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

എക്സൈസ് മേഖലാതല ഗെയിംസ് മത്സരങ്ങൾ.

Image
നവംബർ 30 ഡിസംബർ 1, 2 തീയതികളിൽ മലപ്പുറം വെച്ച് നടക്കുന്ന സംസ്ഥാന എക്സൈസ് കലാകായികമേളയോട് അനുബന്ധിച്ച് നടന്ന കണ്ണൂർ, കാസർകോട് വയനാട് ജില്ലകൾ ഉൾപ്പെടുന്ന സോണൽ ഗെയിംസ് മത്സരം മാങ്ങാട്ടുപറമ്പ് ഗവൺമെന്റ് എൻജിനീയറിങ് കോളേജ് ഗ്രൗണ്ട് വച്ച് നടന്നു. ആന്തൂർ മുൻസിപ്പൽ ചെയർമാൻ പി മുകുന്ദൻ പരിപാടി ഉദ്ഘാടനം ചെയ്തു. മുൻ കേരള ക്രിക്കറ്റ് വനിതാ താരം വിനീത റോച്ച മുഖ്യ സാന്നിധ്യമായി.കണ്ണൂർ ജില്ല അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ സുഗുണൻ എം അധ്യക്ഷത വഹിച്ചു. വയനാട് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ജിമ്മി ജോസഫ്, കാസർകോട് ഹോസ്ദുർഗ് സർക്കിൾ ഇൻസ്പെക്ടർ ദിലീപ് എം, ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ ഷാജി കെ, സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എം അനിൽകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്റ്റാഫ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് രാജേഷ് കെ സ്വാഗതവും ജില്ലാ ജോയിൻ സെക്രട്ടറി റിഷാദ് സി എച്ച് നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന സോണൽ ഗെയിംസ് മത്സരത്തിൽ ഫുട്ബോൾ,ക്രിക്കറ്റ് വോളിബോൾ മത്സരങ്ങളിൽ കണ്ണൂർ ജില്ല ജേതാക്കളായി. വടംവലി മത്സരത്തിൽ വയനാട് ജില്ല ജേതാക്കളായി • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ...

വാട്സ്ആപ്പ് വഴി സി.ബി.ഐ ചമഞ്ഞ് ഭീഷണിപ്പെടുത്തി കണ്ണൂര്‍ സ്വദേശിനിയുടെ 1.65 കോടി തട്ടിയ കേസില്‍ ഗുജറാത്ത് സ്വദേശി അറസ്റ്റിൽ; ഗുജറാത്തിലെത്തി പ്രതിയെ പിടികൂടി കണ്ണൂര്‍ സിറ്റി സൈബര്‍ പോലീസ്.

Image
കണ്ണൂർ : വാട്സ്ആപ്പ് വഴി സിബിഐ ചമഞ്ഞ് ഭീഷണിപ്പെടുത്തി കണ്ണൂര്‍ സ്വദേശിനിയുടെ 1,65,83,200 രൂപ തട്ടിയെടുത്ത കേസില്‍ ഗുജറാത്തിലെ സൂറത്ത് സ്വദേശിയായ മുഹമ്മദ് മുദ്ഷർ ഖാൻനെ കണ്ണൂർ സിറ്റി സൈബർ ക്രൈം പോലീ‌സ് അറസ്റ്റ് ചെയ്തു. പരാതിക്കാരിയെ ആദ്യം ക്രെഡിറ്റ് കാര്‍ഡ് ഹെഡ് ആണെന്ന് പറഞ്ഞു വിളിച്ച് പരാതിക്കാരിയുടെ പേരിലുള്ള ക്രെഡിറ്റ് കാര്‍ഡില്‍ Due ഉണ്ടെന്ന് വിശ്വസിപ്പിക്കുകയും തുടര്ന്ന് പരാതിക്കാരിയെ വാട്സ്ആപ്പ് വഴി സി‌ബി‌ഐ യില്‍ നിന്നാണെന്ന് പറഞ്ഞു വിളിക്കുകയും പരാതിക്കാരിക്കെതിരെ മനുഷ്യക്കടത്തിനും കള്ളപ്പണമിടപാടിനും കേസുണ്ടെന്ന് പറഞ്ഞു വിശ്വസിപ്പിക്കുകയും പരാതിക്കാരിയെ VIRTUAL HOUSE അറസ്റ്റിലാണെന്ന് വിശ്വസിപ്പിക്കുകയും പരാതിക്കാരിയെക്കൊണ്ട് പല തവണകളായി 1,65,83,200/- വിവിധ അക്കൌണ്ടുകളില്‍ നിക്ഷേപിപ്പിക്കുകയായിരുന്നു.   മേല്‍പരാതിയില്‍ പ്രതിയുടെ അക്കൌണ്ടിലേക്ക് ലഭിച്ച 62,68,200/- രൂപയുമായി ബന്ധപ്പെട്ടാണ് ഈ പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തിയത്.കണ്ണൂര്‍ സിറ്റി സൈബര്‍ പോലീസ് ഗുജറാത്തിലെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും...

അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather).

Image
*NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)* *പുറപ്പെടുവിച്ച സമയവും തീയതിയും 07.00 PM 07/11/2024* അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ *പത്തനംതിട്ട, കോട്ടയം, ഇടുക്കി* ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ ശക്തമായ കാറ്റിനും; *തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ* ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.  *NOWCAST dated 07/11/2024* *Time of issue 1900 hr IST (Valid for next 3 hours)* Thunderstorm with moderate rainfall & gusty wind speed less than 40 Kmph is likely to occur at one or two places in the *Pathanamthitta, Kottayam & Idukki* districts; Thunderstorm with light rainfall & gusty wind speed less than 40 Kmph is likely to occur at one or two places in the *Thiruvananthapuram, Kollam, Alappuzha, Ernakulam ...

ഉപതെരഞ്ഞെടുപ്പ്; ചേലക്കര നിയോജകമണ്ഡലത്തില്‍ 13 ന് അവധി പ്രഖ്യാപിച്ചു.

Image
തൃശൂർ : ചേലക്കര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പു ദിവസമായ നവംബര്‍ 13 ന് ചേലക്കര നിയോജകമണ്ഡലത്തിലെ എല്ലാ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും, ബാങ്കുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വേതനത്തോടുകൂടിയുള്ള പൊതുഅവധി പ്രഖ്യാപിച്ചു. ചേലക്കര ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടെടുപ്പ് സാമഗ്രികളുടെ സ്വീകരണ-വിതരണ കേന്ദ്രമായി നിശ്ചയിച്ചിട്ടുള്ള ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ചെറുതുരുത്തി, ചേലക്കര നിയമസഭാമണ്ഡലത്തിലെ പോളിംഗ് സ്റ്റേഷനുകളായി വിജ്ഞാപനം ചെയ്തിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും വോട്ടെടുപ്പിന്റെ തലേ ദിവസമായ നവംബര്‍ 12 നും അവധി പ്രഖ്യാപിച്ചുകൊണ്ട് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍കൂടിയായ ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8...

ഹണിട്രാപ് - വ്യാപാരിയുടെ രണ്ടര കോടി രൂപ കവർന്ന ദമ്പതികൾ അറസ്റ്റിൽ; കണ്ടെടുത്തത് ആഢംബര വാഹനങ്ങൾ, 82 പവനോളം സ്വർണ്ണാഭരണങ്ങൾ.

Image
ഹണിട്രാപിലൂടെ വ്യാപാരിയിൽ നിന്നും രണ്ടര കോടിരൂപ തട്ടിയെടുത്ത കേസിലെ പ്രതികളായ കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ ഒറ്റയിൽപടിത്തറ്റിൽ വീട്ടിൽ ഷെമി, കൊല്ലം പെരിനാട് സ്വദേശിയായ മുണ്ടക്കൽ, തട്ടുവിള പുത്തൻ വീട്ടിൽ സോജൻ എസ് സെൻസില ബോസ് എന്നിവരാണ് തൃശൂർ വെസ്റ്റ് പോലീസിൻെറ പിടിയിലായത്. 2020 ലാണ്കേസിനാസ്പദമായ സംഭവം നടക്കുന്നത്. വ്യാപാരി വാട്സാപ് വഴി ഒരു യുവതിയെ പരിചയപെടുകയായിരുന്നു. 23 വയസുള്ള യുുവതിയെന്ന് സ്വയം പരിചയപെടുത്തുകയും പിന്നീട് സൌഹൃദത്തിലേക്കും വ്യക്തിപരമായ അടുപ്പത്തിലേക്കും ബന്ധം വളരുകയും ചെയ്തു. ഹോസ്റ്റലിലാണ് നിൽക്കുന്നതെന്നു പറഞ്ഞ് ആദ്യം ഹോസ്റ്റൽ ഫീസും മറ്റു ആവശ്യങ്ങൾക്കുമായി പണം കടം വാങ്ങിയായിരുന്നു സ്ത്രീ തട്ടിപ്പിന് തുടക്കം കുറിച്ചത്. പിന്നീട് ലൈംഗികചുവയുള്ള മെസ്സേജുകളിലൂടെയും വീഡിയോ കോളുകളിലൂടെ യുവതിയുടെ നഗ്ന ശരീരം വ്യാപാരിയെ കാണിച്ചും വീഡിയോകോൾ ചെയ്യുകയായിരുന്നു. പിന്നീട് തങ്ങൾ തമ്മിലുള്ള ചാറ്റുകളും വീഡിയോകളും പുറത്ത് വിടുമെന്ന് പറഞ്ഞ് വ്യാപാരിയെ ഭീക്ഷണപ്പെടുത്തുകയും വലിയ തുകകൾ കൈപ്പറ്റാനും തുടങ്ങി. കൈയ്യിലുള്ള പണം തീർന്ന വ്യാപാരി ഭാര്യയുടേയും ഭാര്യാമാതാവിൻേറയും പേരിലുള്ള ഫിക്സഡ...

നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ സർക്കാർ ധനസഹായം പ്രഖ്യാപിച്ചു; ഷൊര്‍ണ്ണൂര്‍ റെയില്‍വേ പാലത്തില്‍ ശുചീകരണ പ്രവര്‍ത്തനത്തിനിടെ ട്രെയിന്‍ തട്ടി മരണപ്പെട്ട തമിഴ്‌നാട് സേലം സ്വദേശികളുടെ ആശ്രിതര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 3 ലക്ഷം രൂപ വീതം അനുവദിക്കാനും തീരുമാനം.

Image
കാസർക്കോട്  നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ചുണ്ടായ അപകടത്തില്‍ മരണപ്പെട്ട നാലുപേരുടെയും ആശ്രിതര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 4 ലക്ഷം രൂപ വീതം അനുവദിക്കാന്‍ ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ഷൊര്‍ണ്ണൂര്‍ റെയില്‍വേ പാലത്തില്‍ ശുചീകരണ പ്രവര്‍ത്തനത്തിനിടെ ട്രെയിന്‍ തട്ടി മരണപ്പെട്ട തമിഴ്‌നാട് സേലം സ്വദേശികളുടെ ആശ്രിതര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 3 ലക്ഷം രൂപ വീതം അനുവദിക്കാനും തീരുമാനിച്ചു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

പി.എം ആയിഷാസിൽ താമസിക്കുന്ന പള്ളിക്കൽ ആയിസു നിര്യാതയായി.

Image
കാഞ്ഞിരോട്: കാഞ്ഞിരോട് സർവീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസിന് പിൻവശം പി.എം ആയിഷാസിൽ താമസിക്കുന്ന പള്ളിക്കൽ ആയിസു (90) നിര്യാതയായി. ഭർത്താവ് : കാഞ്ഞിരോട് ആദ്യകാല മലഞ്ചരക്ക് വ്യാപാരിയും പൗര പ്രമുഖനുമായ പരേതനായ കരിമ്പിയിൽ മമ്മാലി  മകൻ : പറക്കൽ മമ്മു (കാഞ്ഞിരോട് ആദ്യകാല വ്യാപാരി), ജാമാതാവ് : ആയിഷ (കാഞ്ഞിരോട്). സഹോദരങ്ങൾ : പരേതരായ മൊയ്‌തു ഹാജി (ഇരിക്കൂർ), ആമു ഹാജി(മാച്ചേരി), (കാഞ്ഞിരോട് മുസ്ലിം ജമാഅത്ത് കമ്മിറ്റി മുൻ വൈസ് പ്രസിഡണ്ട്), അബ്ദുള്ള. ഖബറടക്കം തിങ്കളാഴ്ച വൈകുന്നേരം നാലുമണിക്ക് കാഞ്ഞിരോട് പഴയ പള്ളി ഖബർസ്ഥാനിൽ. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

വാഹനാപകടത്തിൽ പോലീസുകാരന് ദാരുണാന്ത്യം.

Image
 തിരുവനന്തപുരം പാപ്പനംകോട് സ്വകാര്യബസും ഇരുചക്ര വാഹനവും കൂട്ടിയിടിച്ച് കാട്ടിലക്കുഴി സ്വദേശിയും ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനുമായ കാർത്തിക്കിന് (29) ദാരുണാന്ത്യം. ഇന്ന് വൈകിട്ടാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ കാർത്തിക്കിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

വാളയാർ ടോൾ പ്ലാസയിൽ വാഹന പരിശോധനയ്ക്കിടെ 7.1 കിലോഗ്രാം കഞ്ചാവുമായി ഒരാൾ പിടിയിൽ.

Image
വാളയാർ ടോൾ പ്ലാസയിൽ വാഹന പരിശോധനയ്ക്കിടെ 7.1 കിലോഗ്രാം കഞ്ചാവ് കടത്തിക്കൊണ്ട് വന്ന വെസ്റ്റ് ബംഗാൾ സ്വദേശിയെ എക്സൈസ് അറസ്റ്റ് ചെയ്തു. മുർഷിദാബാദ് ജില്ലക്കാരനായ സുജൻ മണ്ഡൽ (24) ആണ് കഞ്ചാവുമായി അറസ്റ്റിലായത്.  പാലക്കാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ റിനോഷ്.ആർ, വാളയാർ ടാസ്ക് ഫോഴ്സ് ഡ്യൂട്ടിയിലുള്ള ഒറ്റപ്പാലം റേഞ്ചിലെ എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) എൻ.പ്രേമാനന്ദകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് കണ്ടെത്തിയത്. പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ ബെന്നി.കെ.സെബാസ്ററ്യൻ, രാമചന്ദ്രൻ, പ്രിവന്റീവ് ഓഫീസർമാരായ ദേവകുമാർ.വി, സമോദ്, ശ്രീകുമാർ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ലൂക്കോസ്.കെ.ജെ എന്നിവരും പങ്കെടുത്തു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW