ഹണിട്രാപ് - വ്യാപാരിയുടെ രണ്ടര കോടി രൂപ കവർന്ന ദമ്പതികൾ അറസ്റ്റിൽ; കണ്ടെടുത്തത് ആഢംബര വാഹനങ്ങൾ, 82 പവനോളം സ്വർണ്ണാഭരണങ്ങൾ.




ഹണിട്രാപിലൂടെ വ്യാപാരിയിൽ നിന്നും രണ്ടര കോടിരൂപ തട്ടിയെടുത്ത കേസിലെ പ്രതികളായ കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ ഒറ്റയിൽപടിത്തറ്റിൽ വീട്ടിൽ ഷെമി, കൊല്ലം പെരിനാട് സ്വദേശിയായ മുണ്ടക്കൽ, തട്ടുവിള പുത്തൻ വീട്ടിൽ സോജൻ എസ് സെൻസില ബോസ് എന്നിവരാണ് തൃശൂർ വെസ്റ്റ് പോലീസിൻെറ പിടിയിലായത്.
2020 ലാണ്കേസിനാസ്പദമായ സംഭവം നടക്കുന്നത്. വ്യാപാരി വാട്സാപ് വഴി ഒരു യുവതിയെ പരിചയപെടുകയായിരുന്നു. 23 വയസുള്ള യുുവതിയെന്ന് സ്വയം പരിചയപെടുത്തുകയും പിന്നീട് സൌഹൃദത്തിലേക്കും വ്യക്തിപരമായ അടുപ്പത്തിലേക്കും ബന്ധം വളരുകയും ചെയ്തു. ഹോസ്റ്റലിലാണ് നിൽക്കുന്നതെന്നു പറഞ്ഞ് ആദ്യം ഹോസ്റ്റൽ ഫീസും മറ്റു ആവശ്യങ്ങൾക്കുമായി പണം കടം വാങ്ങിയായിരുന്നു സ്ത്രീ തട്ടിപ്പിന് തുടക്കം കുറിച്ചത്. പിന്നീട് ലൈംഗികചുവയുള്ള മെസ്സേജുകളിലൂടെയും വീഡിയോ കോളുകളിലൂടെ യുവതിയുടെ നഗ്ന ശരീരം വ്യാപാരിയെ കാണിച്ചും വീഡിയോകോൾ ചെയ്യുകയായിരുന്നു. പിന്നീട് തങ്ങൾ തമ്മിലുള്ള ചാറ്റുകളും വീഡിയോകളും പുറത്ത് വിടുമെന്ന് പറഞ്ഞ് വ്യാപാരിയെ ഭീക്ഷണപ്പെടുത്തുകയും വലിയ തുകകൾ കൈപ്പറ്റാനും തുടങ്ങി. കൈയ്യിലുള്ള പണം തീർന്ന വ്യാപാരി ഭാര്യയുടേയും ഭാര്യാമാതാവിൻേറയും പേരിലുള്ള ഫിക്സഡ് ഡെപ്പോസിറ്റുകളും പിൻവലിക്കുകയും, ഭാര്യയുടെ സ്വര്ഴണ്ണാഭരണങ്ങൾ പണയം വച്ചും 2.5 കോടിയോളം രൂപ യുവതി പറഞ്ഞ അക്കൌണ്ടുകളിലേക്ക് അയച്ചുകൊടുക്കുകയായിരുന്നു. 
വീണ്ടും യുവതി പണം ആവശ്യപ്പെട്ടതോടെ പണം നൽകാൻ വഴിയില്ലാതെ വന്നതോടെഅയാളുടെ മകനെ അറിയിക്കുകയും . മകൻ വ്യാപാരിയുമായി വെസ്റ്റ് പോലീസ് സ്റ്റേഷനിൽ എത്തി പരാതിനൽകുകയായിരുന്നു.
 ഇക്കാര്യത്തിന് വെസ്റ്റ് പോലീസ് ഇൻസ്പെക്ടർ ലാൽകുമാർ.പി കേസ്സ് രജിസ്റ്റർ ചെയ്ത് കേസ്സിൻെറ അന്വേഷണം ഏറ്റെടുത്ത് ഈ വിവരങ്ങൾ ജില്ലാ പോലീസ് മേധാവി ഇളങ്കോ.ആർ െഎ പി എസിനെ അറിയിക്കുകയും പിന്നീട് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെ്കടർ സുധീഷ്കുമാർ.വി.എസ് നെ അറിയിക്കുകയും സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശത്തിൽ അസിസ്റ്റൻറ് കമ്മീഷണർ സലീഷ് എൻ എസി ൻെറ നേതൃത്വത്തിൽ രണ്ട് ടീം രൂപീകരിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തു. 
പ്രതിയുടെയും വ്യാപാരിയുടേയും ബാങ്ക് അക്കൌണ്ടുകളിലെ ഇടപാടുകളെ പറ്റി അന്വേഷിച്ചും സൈബർ പോലീസ് ഇൻസ്പെക്ടറുടെ സഹായത്തോടെ കേസ്സിലേക്ക് ആവശ്യമായ സൈബർ തെളിവുകൾ ശേഖരിച്ചും കേസ്സിൻെറ അന്വേഷണം തുടർന്നു
പിന്നീട് വിശദമായ അന്വേഷണത്തിൽ പ്രതികൾ കൊല്ലം ജില്ലയിൽ പനയത്തുള്ള അഷ്ടമുടിമുക്ക് എന്ന സ്ഥലത്ത് ആഡംബരമായി ജീവിച്ച് വരികയാണെന്ന് വിവരം ലഭിക്കുകയും ചെയ്തു. 
തുടർന്ന് പ്രതികൾ സമ്പാദിച്ച സ്വത്തുക്കളെ കുറിച്ച് തെളിവുകൾ ശേഖരിക്കുന്നതിനിടയിൽ പ്രതികൾ പോലീസ് അന്വേഷണത്തെ പറ്റി അറിഞ്ഞ് ഒളിവിൽ പോകുകയും ചെയ്തു. പ്രതികൾ വയനാട്ടിൽ ഉള്ളതായി അറിഞ്ഞ് പോലീസ് സംഘം വയനാട്ടിൽ എത്തുന്നതിനും മുൻപ് പ്രതികൾ വയനാട്ടിൽ നിന്നും കടന്നുകളഞ്ഞു. എന്നാൽ ദമ്പതിമാരായ പ്രതികളെ കൃത്യമായി നിരീക്ഷിച്ച പോലീസ് അങ്കമാലി വച്ച് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
തുടർന്ന് പ്രതികൾ വ്യപാരിയിൽ നിന്നും കൈപ്പറ്റിയ പണം കൊണ്ട് സമ്പാദിച്ച 82 പവനോളം സ്വർണ്ണാഭരണങ്ങളും ഒരു ഇന്നോവ കാറും , ഒരു ടയോട്ട ഗ്ലാൻസ് കാറും , ഒരു മഹീന്ദ്ര ഥാർ ജിപ്പും, ഒരു മേജർ ജീപ്പും , ഒരു എൻഫീൽഡ് ബുള്ളറ്റും കേസ്സിലേക്ക് കണ്ടെടുത്തു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻറ് ചെയ്തു.
01.11.2024 തിയ്യതി രജിസ്റ്റർ ചെയ്ത കേസ്സിലേക്ക് തൃശ്ശൂർ സിറ്റി പോലീസിൻെറ സമയോചിതമായ ഇടപെടലാണ് ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രതികളെ വലയിലാക്കാൻ കഴിഞ്ഞത്. കേസ്സ് രജിസ്റ്റർ ചെയ്ത ദിവസം മൂതൽ പോലീസിൻെറ ജാഗ്രതയോടെയുള്ള രഹസ്യമായ നീക്കങ്ങളിലൂടെ പ്രതികളെ കുറിച്ചുള്ള ഉടനടി വിവരങ്ങൾ ശേഖരിക്കാനും പ്രതികൾക്ക് വേണ്ടി വലവിരിച്ച് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യാൻ സാധിച്ചതും തൃശ്ശൂർ സിറ്റി പോലീസിൻെറ കഴിവിൻെറ മകുടോദാഹരണം ആണ്.
വെസ്റ്റ് പോലീസ് സബ്ബ് ഇൻസ്പെക്ടർ സെസിൽ കൃസ്ത്യൻ രാജ് ,അസിസ്റ്റൻറ് സബ് ഇൻസ്പെ്കടർ പ്രീത്, സിവിൽ പോലീസ് ഓഫീസർമാരായ ദീപക്ക്, ഹരീഷ്, അജിത്ത് , അഖിൽ വിഷ്ണു, നിരീക്ഷ, എന്നിവരടങ്ങുന്ന ടീം  എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.


• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.